രചന : പൂജപ്പുര ശ്രീകുമാർ ✍
ശാന്തികവാടത്തിലെ അറകളിൽ
ആൽമാക്കൾക്ക് മാത്രം
പരമ ശാന്തി കണ്ടു ഞാൻ
ശാന്തി തൻ പുക ഉയരുന്നത് കണ്ടു
ബാലൻ മാമനെ കാണാനായി
ചേതനയറ്റ വിങ്ങുന്ന മനസ്സോടെ
ഇരുട്ടിനെ നോക്കി നിന്നു
ശാന്തി കവാടത്തിന്റെ ഇടവഴിയിൽ
കവാടത്തിൻ ഇടവഴികളിൽ
നിറയെആൽമാക്കളെ കണ്ടു
മക്കളെ കാണാനായി മാത്രം
കൺതുറക്കുന്നത്കണ്ടു ഞാൻ
നാളെ ബാലൻ മാമനുംമറ്റുള്ളവരും
എന്നെ കാണാനായി കൊതിച്ച്
കവാടത്തിൽ ഇടവഴികളിൽ
നിശബ്ദമായി കാത്തു നിൽക്കും
മനസ്സിലും കണ്ണിലും മുഖത്തും
വാക്കിലും ചിരിയിലും ചുണ്ടിലും
കളങ്കമില്ലാത്ത ചിരികളെന്നും
സ്നേഹം മഴ കൊട്ടി പാടും
വേദനകൾകണ്ടു നടന്നപ്പോൾ
കവാടത്തിൽ വഴിയിൽ നിറയെ
ബന്ധുക്കൾ തൻ ദുഃഖംഒഴുകുന്നു
പക്ഷെ കവാടം ഹാസ്യചിരിചിരിച്ചു
ബാലൻമാമനെ എടുത്ത ശക്തി
അടുത്തയാളെ തിരയുന്നത്കണ്ടു
ഞാനാകല്ലേ എന്ന് വിളിച്ചു
പേടിച്ചഅകന്നു പതുങ്ങി നിന്നു
മരണംമുന്നറിയിപ്പ്തരാം ചിലപ്പോൾ
കൊണ്ട് പോകാനായി അറിയിക്കും
വായിലമർത്തിരഹസ്യം ചിലരെ
കൊണ്ട്പോകും കഠിനമായി
വെപ്രാളത്തിൽപിടയുംമന്നൻ
ചിലരോ ഒട്ടും പിടക്കില്ല
മരണം പൊട്ടിച്ചിരിക്കുന്ന സമയം
സന്തോഷപൂ നിറയ്ക്കും ചിലരിൽ
ബാലൻമാമൻ ചിരിച്ചു കിടന്നു
കവാടത്തിൽ കട്ടിലിൽഅനങ്ങാതെ
തീയിൽ അമരുമ്പോഴും മുഖത്തിൽ
ആചിരിനിറഞ്ഞു കത്തിപടർന്നു.