രചന : ശിഹാബുദ്ധീൻ പുത്തൻകട അസീസ് ✍.
ആരുമില്ല,ആരോരുമില്ല,
വിട്ടൊഴിഞ്ഞു,പോയവർ-
സൂരൃൻ സുമുഖനായ നേരം.
ഒരു കുഞ്ഞികിടവുമില്ല-
ഒരിറ്റു കഞ്ഞിയിറ്റിച്ചു തരാൻ,
ഒന്നുരിയാടിയിരിപ്പാൻ.
ഏകാന്തമാം, തടവറയിൽ,
കഴിയുന്നു ഭ്രാന്തനെപോൽ.
ജീവിതവൃക്ഷംമണ്ണിൽ പതിയും,
തണലേകിയ ജീവാംശങ്ങളില്ലാതെ.
കണ്ണും നട്ടിരിപ്പാണ് കോലായിൽ.
പത്രമിതിലിന്നു കണ്ടു,
ഹരിത ,നക്ഷത്രമുത്തുകൾ
കൺനിറഞ്ഞു കണ്ടു.
കടുമണിപോൽ ,മനസ്സാം-
മാന്ത്രികശാലയിൽ ,
സ്നേഹത്തിൽ-
ചിന്തകൾ പൊട്ടി.
ഊയലിൽ ,ആടിയിരിപ്പൂ-
മനം മതിമറന്ന് ,മതികല പുൽകി.
സ്വപ്ന ലോകത്തെ,
നക്ഷത്ര നാക ലോകത്ത്-
സൊറയും പറഞ്ഞ് മനം,
പകൽകിനാവും മോന്തി,
ഊർജമാർന്ന് കിഴവൻ മനം.