കാപാലികൻ അന്ധനായ് പിഞ്ചു പൈതലെ,
കടന്നാക്രമിച്ച, കാമാക്രാന്ത ക്രൂരതയറിഞ്ഞവൾ,
പരവശതയാം മകളെ,രക്ഷിപ്പതിനേറ്റു പൊരുതി,
പിടഞ്ഞു വീണ പതിയുടെയുടലിൽ താണ്ഡവമാടും,
അതിക്രൂരനാം നരാധമനെ നാരിയവൾ ഉറഞ്ഞുതുള്ളി,
അക്രോശമോടെതിർത്തവളാർജ്ജമോടുണർന്നു.
അക്രമിയെ കഴുത്തിലൊരുകയ്യാലുയർത്തി,
അവശയാം പുത്രിയെ മറുകയ്യാൽ കരുതലായ്,
പതിവ്രത, പത്നിയിവളിൻ പ്രതികാരവാഞ്ഛയറിഞ്ഞു,
പ്രതിയോഗിയവൻ, കൈക്കരുത്തിലാഞ്ഞു പിടഞ്ഞു,
കരുതലാൽ പതിയെ നെഞ്ചോടുചേർത്തും, പൈതൽ,
കൗതുകമാ,മമ്മതൻ ചെയ്തി മിഴിവാൽ ഭയന്നും,
നാരിതൻ കരുത്ത് ആർജ്ജിത സന്ദർഭത്തിനാവശ്യം,
നിനയ്ക്കാതുണർവാകുമത്, യാദൃർച്ഛികം,സുദൃഢം!!
അബലയല്ലവൾ,സർവ്വംവിനാശാൽ ധീരയാമവൾ
അടക്കാനാവാത്ത ദൃഢതയേറുമസാമാന്യ ശക്തി.
*.

രഘുകല്ലറയ്ക്കൽ.

By ivayana