ആരും കണാതത് നാം
കൊതിക്കുന്നു,
കരം നിട്ടീ വിളിക്കുന്നു,
കരം കൂപ്പിയും
കരം വിടർത്തിയും,
കാണാശക്തികളേയും-
കാവലിനായ് ,ജീവനു –
കാണിശാസ്ത്രാതരംഗങ്ങളേയും.
കടഞ്ഞതും ,
കടയാത്തതും,
കാണാനില്ലാ-
കിരണതേയും ,
അശിരീരയേയും-
കണ്ണുതുറന്നു ,
കയ്യിൽ കാണാം .
കാലംമറിഞ്ഞു,
കാതങ്ങൾ താണ്ടി,
കാലംകാട്ടിയ വിദൃകൾ-
കടത്തി കടത്തി നാം,
കാലമിതിൽ –
കണ്ണുതുറന്നേറെ,
കരതലത്തിലൊതുക്കി-
പാലൂറും മണം ചിതറും,
ശാസ്ത്രചിറകുകൾ.
ഓമനകൾ മതിമറന്നുണ്ണുന്നു,
ഈ മടിതട്ടിൽ.
മാറുമിനിയും,
മാനവശാസ്ത്രം,
മാനത്തും മണ്ണിലും-
മരണത്തെ വെല്ലുവാൻ.
മാരകമാം മടിതട്ടുകൾ ,
മതിമറന്നമ്പെയ്തു –
മണ്ണിൽ മണ്ണാക്കുവാൻ….

By ivayana