എണ്ണവും വണ്ണവും
പടക്കോപ്പുകളും
മേളക്കൊഴുപ്പുമുള്ള,
അനീതിയുടെ,
അധിക്ഷേപത്തിന്റെ,
അവിശ്വാസത്തിന്റെ,
കുടിലതയുടെ
ശത്രുപക്ഷം…
നീതിന്യായ ധർമങ്ങളെ
ചേർത്തുപിടിച്ച്,
സത്യത്തിനൊപ്പം
നിലകൊള്ളുന്ന,
എണ്ണത്തിൽ
ശുഷ്‌കിച്ചതെങ്കിലും
ചങ്കുറപ്പുള്ള
മിത്രപക്ഷം…
ശഹീദാവാനുറച്ച്
പടവെട്ടുന്നവനെ
ഭയപ്പെടുത്തി
പിന്തിരിപ്പിക്കാനാവില്ലെന്ന്
തെളിയിച്ചവരെ
തോൽപ്പിക്കാൻ
കുഫിർക്കൂട്ടമൊന്നാകെ
മദമിളകിവന്നാലും,
ബദ്റിലെ വിജയം
സത്യപക്ഷത്തിന് സ്വന്തം…
മനസ്സിപ്പോൾ
ആവേശത്തിമിർപ്പിലാണ്…
ബദ്ർ രണാങ്കണത്തിലെ
വിജയദിനത്തിൽ
സ്വഹാബികളനുഭവിച്ച
അതേ സന്തോഷത്തിന്റെ
ആവേശത്തിമിർപ്പിൽ…
അതെ…
മനസ്സൊരു ബദ്ർ തന്നെ…
തിന്മയെ തൂത്തെറിഞ്ഞ്
നന്മയെ ചേർത്തണച്ച
പുണ്യബദ്ർ…

By ivayana