രചന : സഫീലതെന്നൂർ✍
കരുണ വറ്റുന്നൊരീ മക്കളായി മാറുവാൻ
കാര്യമെന്തെന്നറിവതുണ്ടോ?
കുഞ്ഞായിരിക്കുമ്പോൾ കുഞ്ഞിൻ ലളിന
അധികമായി മാറുന്നത് ഓർമയുണ്ടോ?
കരയുന്ന നേരത്ത് കരച്ചിൽ മാറ്റാൻ
ചോദിക്കുന്നതെന്തും കൊടുക്കാറുണ്ടോ?
കുട്ടികൾ വാശിപിടിക്കുന്ന നേരത്ത്
കളിയായി കരുതി ചിരിക്കുന്നവരുണ്ടോ?
ഇന്നു വളരും മക്കൾക്കാർക്കെങ്കിലും
വീട്ടുജോലികൾ വല്ലതുമുണ്ടോ?
കുട്ടികൾ കൗമാരമെത്തിയാലും
അച്ഛനും അമ്മയ്ക്കും കുഞ്ഞു വാവയല്ലേ?
കുഞ്ഞു കുട്ടികൾ കുസൃതി കാട്ടുന്നതും
നോക്കി ചിരിപ്പതും നമ്മളല്ലേ?
കാര്യങ്ങൾ ഇങ്ങനെ പോകുന്ന കാലത്ത്
കദനകഥകൾ പറയുവാൻ കുട്ടികൾക്കുണ്ടോ?
മുത്തശ്ശിമാരോടൊത്ത് കഥ പറയാൻ
മുത്തശ്ശിമാരിന്ന് വീട്ടിലുണ്ടോ?
പഠനത്തിനായി പണം കണ്ടെത്തുവാനോടുന്ന
മാതാപിതാക്കൾ ചുറ്റിലില്ലേ?
മക്കൾ ചോദിക്കുന്ന പണം കൊടുക്കാത്ത
മാതാപിതാക്കളാരെങ്കിലും നാട്ടിലുണ്ടോ?
കുട്ടികൾക്കാണും മൊബൈൽ ദൃശ്യങ്ങൾ
മിഴികൾ തുറന്നു നാം നോക്കിടുമോ?
മുത്തശ്ശിമാരുടൊത്ത് കഥ പറയാൻ
മുത്തശ്ശിമാരിന്ന് വീട്ടിലുണ്ടോ?
മാതാപിതാക്കൾ ചെയ്യുന്നതെല്ലാം
മക്കൾ തൻഇഷ്ടങ്ങൾ മാത്രമല്ലേ?
എല്ലാംമക്കൾക്കും മാത്രമായാലോ?
കഥയും കദനവും കരുണയുമെല്ലാം
മക്കൾക്കുള്ളിൽ ഉണർന്നിടുമോ?
കരുണയില്ലാത്തൊരുമക്കളായ് വളർത്തുന്നതും
നമ്മൾ തന്നെയെന്നത് നമുക്ക് ഓർമ്മയുണ്ടോ?
