നെഞ്ചിലെ തീരാഗ്രഹം,
കയ്യിലെ പൊൻ പണം,
ആർക്കും കൊടുക്കാതെ,
കൂട്ടി വെച്ചൊരു നിധി.
പട്ടിണി വന്നാലും,
കണ്ണീർ വീണാലും,
ഒരു വറ്റു പോലും,
നൽകാൻ മടിച്ചു നീ.
ഓരോ നാളും,
ഓടി നടന്നു നീ,
കൂട്ടി വെച്ചതൊക്കെ,
മണ്ണോടടിയുമ്പോൾ,
ഒന്നും എടുക്കാൻ,
നിനക്കാവതില്ലല്ലോ,
നിൻ ധനം കൊണ്ട്,
മക്കൾ ചിരിച്ചുല്ലസിക്കും.
നീ വെറുത്ത വഴികൾ,
നീ മറന്ന സ്വപ്നങ്ങൾ,
അവരതിലൂടെ നടക്കും,
ചിരിച്ചോടി വരും.
നിൻ കണ്ണുനീരിൻ വില,
അവർക്കറിയില്ലല്ലോ,
നിൻ മൗനം മാത്രം,
ബാക്കിയാകുന്നു.
മരണം വരുമ്പോൾ,
എല്ലാം മറക്കുന്നു,
നീ കൂട്ടി വെച്ചതൊക്കെ,
വെറും മണ്ണാകുന്നു.
ഒരു പിടി ചാരം,
ഓർമ്മകൾ മാത്രം,
ബാക്കിയാവുന്നു
നിൻ ജീവിത കഥ.

സക്കരിയ വട്ടപ്പാറ.

By ivayana