കുതിച്ചു പായും ലോകത്തിന്ന്
കരുണ വറ്റണ കൗമാരം
മയക്കുമരുന്നിന്നടിമകളായി
കൊലവിളിയായി നടക്കുന്നു.
അച്ഛനെ വെട്ടിക്കൊല്ലുന്നു
അനുജനെ കുത്തിക്കൊല്ലുന്നു
മയക്കുമരുന്നിനു കാശില്ലാഞ്ഞാൽ
അമ്മയ്ക്കും ഗതി ഇതു തന്നെ !
ബഹുമാനം എന്തെന്നറിയാതായി
ഗുരുക്കളെനിന്ദിച്ചീടുന്നു
ഗുണദോഷങ്ങൾ ഓതീടാനായ് അണു,
കുടുംബങ്ങൾക്കില്ലൊരു നേരം .
കഷ്ടപ്പാടുകളറിയിക്കാതെ
മക്കളെപ്പോറ്റി വളർത്തീടാൻ,
കൊള്ളപ്പലിശകൾ വാങ്ങിയെടുത്ത്
കാശുകൾ വാരിക്കൂട്ടുന്നു.
കഷ്ടപ്പാടുകളറിയാ മക്കൾ
കേളികളാടി രസിക്കുന്നു.
സഹപാഠികളെ തല്ലിക്കൊന്നും
താണ്ഡവനർത്തനമാടുന്നു.
ലഹരിക്കടിമകളാക്കീടാതെ
മക്കളെ ചേർത്തുപിടിച്ചീടാം
ഒത്തൊരുമിക്കാം കൈകോർത്തീടാം
ലഹരിക്കെതിരെ പോരാടാം.

സതി സുധാകരൻ

By ivayana