രചന : ഷൈൻ മുറിക്കൽ ✍
കനവ് കണ്ടതോ
കടൽത്തിരയിളക്കമോ
കാറ്റു വീശുന്നു
കടൽ കലങ്ങിമറിയുന്നു
കറുത്തതോണിയിൽ
കടന്നുവന്നവർ
കടൽത്തിരയിലും
കരുത്തു കാട്ടുന്ന
കടലിന്റെ മക്കൾ തൻ
കഥകളൊത്തിരി
കളിയരങ്ങിലെ
കളംനിറഞ്ഞവർ
കൈക്കരുത്തുമായ്
കളമടക്കിവാഴുന്നു.
കഴിവ് വാഴ്ത്തുന്ന
കടൽക്കഥകളിൽ
കഴിവ് കുറഞ്ഞവർ
കരയിൽ വീരന്മാർ
കാലം തിരിയുന്നു
കഥയാകെ മാറുന്നു
കഴിഞ്ഞ കാലത്തെ
കടങ്കഥകളും
കദനമൊത്തിരി
കടന്നു പോയതും
കമിഴ്ത്തി വച്ചൊരു
കറുത്തതോണിയും
കടൽക്കരയിലെ
കണ്ണുനീർക്കഥ
കൈയ്പ്പുനീരത്
കുടിച്ചിറക്കുവാൻ
കാലം വിധിച്ചതോ
കഥ രചിച്ച കുറ്റമോ
കാലചക്രത്തിൻ
കണ്ണുനീരിലും
കടലമ്മ തന്നുടെ
കാരുണ്യത്താൽ
കാറ്റു മാറുന്നു
കാലം തെളിയുന്നു
കടൽ മത്സ്യങ്ങൾ
കരയിലെത്തുന്നു
കൈകൾക്കുള്ളിലും
കാശും എത്തുന്നു
കവിതയാകുന്നു
കഥ മറന്നതൊക്കെയും
