രചന : കെ.ആർ.സുരേന്ദ്രൻ ✍
ആൽബേർ കാമു,
എഴുത്തുകാരൻ,
ദാർശനികൻ,
നൊബേൽ ജേതാവ്,
റെബൽ,
ഫുട്‌ബോൾ പ്രേമി,
നൂറ്റാണ്ടിന്റെ
ഏറ്റവും വലിയ
ദാർശനിക പ്രശ്നം
ആത്മഹത്യയെന്ന്
വിളിച്ച് പറഞ്ഞ
മഹാൻ.
ആൽബേർ കാമു,
അസ്തിത്വം അർത്ഥശൂന്യവും,
അസംബന്ധവും,
വർണ്ണരഹിതവുമെന്ന്
പറഞ്ഞയാൾ.
ആൽബേർ കാമു,
അർഥശൂന്യമായ
അസ്തിത്വത്തിന്
അർഥവും,
ലക്ഷ്യവും വേണമെന്ന്,
വർണ്ണഭരിതമാക്കണമെന്നുപദേശിച്ച
മഹാൻ.
ആൽബേർ കാമു,
കാർ യാത്രകൾ
പേടിസ്വപ്നമായിരുന്ന വ്യക്തി,
കാറുകള
അകാരണമായി ഭയപ്പെട്ടയാൾ,
ഒരു ഉറ്റ സുഹൃത്ത്
ഒരുനാൾ
കാറിലേക്ക്
വലിച്ചുകയറ്റി,
ആ യാത്ര
മരണത്തിന്റെ പാറക്കെട്ടിലിടിച്ച്
കാമു അസ്തിത്വത്തിന്റെ
യവനിക താഴ്ത്തി
നാൽപ്പത്തിയാറാം
വയസ്സിൽ പടയിറങ്ങി,
അസ്തിത്വം അർഥശൂന്യവും,
അസംബന്ധവുമെന്ന്,
വർണ്ണരഹിതമെന്ന് തെളിയിച്ചു…..
