കാവ്യദേവതേ നിൻ നിഴൽ പതിയുമൊരു
കല്പകോദ്യാനവാടിയിൽ
അഞ്ചിതൾപ്പൂവുകളനേകമുണ്ടെങ്കിലും
കുഞ്ഞിളം പൂവായി ഞാനും
അക്ഷരപ്പെയ്ത്തിനാൽ നിറയുന്ന നിന്റെ
പുൽത്തകിടി തന്നിലായെന്നിതളുകൾ
കാലമൊരുക്കുന്ന ശയ്യയിൽ
കവിതയായി വീണുറങ്ങുന്നു
വരികളിൽ തെളിയുന്ന വർണ്ണങ്ങളെല്ലാം
ശ്രുതി താളങ്ങൾ ഉയരുന്ന ഗാനമായി
ചെറു കാറ്റിൽ അലയടിച്ചൊഴുകിയാ
ഗിരിയുടെ താഴ്‌വാരമാകവേ പൂത്തിറങ്ങി
വാകയുടെ ചില്ലയിൽ രണ്ടിണക്കുരുവികൾ
ആ ഗാനധാരയിൽ മുഴുകീടവേ
രാഗാർദ്ര സംഗമം സാന്ദ്രമാം പുലരിയെ
മഞ്ഞിന്റെ മേലാടയണിയിക്കുന്നു
കിനാവുകൾ പുഴയിലായി തെളിയുമ്പോൾ
വാക്കുകൾ വരികളായിത്തീരുന്നു
പുതു കാവ്യമൊന്ന് രചിച്ചീടുവാൻ
മനമറിയാതെ കവിയും കൊതിച്ചിടുന്നു.

പ്രിയബിജൂ ശിവകൃപ

By ivayana