രചന : ബി സുരേഷ്കുറച്ചിമുട്ടം ✍
അംബരചുംബികളാകാൻ
അടങ്ങാത്തമോഹമുള്ളവരാംഞങ്ങളെ
അംഗംമുറിച്ചുനിങ്ങൾ
അലങ്കാരങ്ങളാക്കിരസിക്കുന്നു!
ആ വടവൃക്ഷക്കൂട്ടത്തിൽ നിന്നും
അകറ്റിമാറ്റിയകത്തളങ്ങളിൽ
അടിമയാക്കിനിരത്തി
അന്തിയും രാവും പകലും
അനുഭവിക്കാൻ അനുവാദമില്ലാതെ
ആജ്ഞാനുവർത്തികളാക്കി!
അന്തരംഗം നിണഛലമൊഴുകി നീറുമ്പോൾ
ആത്മാവിലുണരുന്നഭിമാനം
അടിയറവുവെയ്ക്കേണ്ടിവരുന്നബോൺസായ്കൾ ഞങ്ങൾ!
ആടിയുലയുന്ന കാറ്റിലും പേമാരിയിലും
ആടിത്തിമിർക്കാൻ അവസരമില്ലാതെ
ആ ചില്ലുമേശയിലെ ബോൺസായ്കൾ ഞങ്ങൾ!
അകലെപ്പറക്കുന്ന പക്ഷികൾ തൻ കൂടൊന്ന്
അരികെ ശിഖരത്തിലൊന്നൊരുക്കാൻ
ആശയേറുന്ന ബോൺസായ്കൾ ഞങ്ങൾ!
അകലെയൊരാരുണകിരണം തെളിഞ്ഞിടാൻ
കൊതിക്കുന്നു ഞങ്ങൾ ബോൺസായ്കൾ.
