രചന : ജോയ് കട്ടിത്തറ ✍️
സിറ്റിലിരുന്നാലും കമ്പിയിൽ തൂങ്യാലും
ടിക്കറ്റോന്നാണെന്ന് സത്യം തന്നെ.
കാഴ്ച കണ്ടിടാനായ് തല പുറത്തിട്ടപ്പോൾ
രണ്ടെണ്ണം തലമണ്ടയ്ക്കിട്ടു കിട്ടി.
ഒന്നു മയങ്ങിയ നേരത്ത് ഞാൻ മെല്ലെ
വണ്ടിടെ മേളിൽ പിടിച്ചു കേറി.
ഒരുവനും കണ്ടില്ല ഞാനവിടുണ്ടെന്ന്
മാനസ പുത്രനാം മായാവിപോൽ.
താമര പൊയ്കകൾ ഓടി മറയുന്നു
കുന്നും പുൽമേടും തുള്ളിച്ചാടുന്നു.
മൊട്ടത്തലപോലെയുള്ള പാറക്കൂട്ടം
പൊട്ടിച്ചിരിച്ചതോ പാലരുവി !
നെൽമണികൾ തല കുമ്പിട്ടു നിൽക്കുന്നു
മണവാട്ടിയെന്നപോൽ നാണത്താലേ
ആകാശ നക്ഷത്ര ജാലം ചിരിക്കുന്നു
വമ്പത്തരങ്ങളെ കണ്ടുകൊണ്ട്.
കാഴ്ചകൾ കണ്ട് മടുത്ത ഞാൻ പെട്ടന്ന്
അമ്പിളി മാമന്റടുത്തു ചെന്നു !
തേങ്ങ അരച്ചു ചമ്മന്തിയും കുട്ടി
പച്ചരി ചോറും വിളമ്പി തന്നു.
പിന്നൊരു ചാട്ടത്തിൽ ചെന്നുവീണന്നു ഞാൻ
സൂര്യന്റെ ചുടുള്ളൊരു മടിയിൽ
പൊട്ടിക്കരയുന്നതെന്തേ നീ സൂര്യാ?
കണ്ടില്ലൊരുത്തനും ഇന്നു വരെ.
ചുട്ടെടുത്തുള്ളൊരു ചപ്പാത്തി തന്നല്ലോ
ചുടോടെ മെല്ലെ കഴിച്ചു ഞാനും.
യാത്ര പറഞ്ഞു ഞാൻ താഴേക്ക് ചാടി
ഗോളങ്ങളാകും പടിയിലൂടെ.
ഗോളങ്ങൾ ഓടുന്ന റോഡുകൾ കണ്ടിട്ട്
അന്തം വിട്ടങ്ങിനെ നിന്നുപോയി.
കുഴിയും പാലോമില്ല സിഗ്നലുമില്ലല്ലോ
ഇവിടുള്ള മന്ത്രിമാർ കണ്ടിടേണം.
സുനിതേടെ വിടതാ തുങ്ങി കിടപ്പുണ്ട്
കാത്തിരിക്കാൻ എനിക്കാവതില്ല.
ഒടുവിൽ ഞാൻ എത്തിയെൻ ട്രാൻസ്‌പോർട് ബസിൽ
ആരുമറിയാതെകേറി നിന്നു.
സ്ഥാലമായെന്നറിയാതെ ചാടിയിറങ്ങി ഞാൻ
ഭാണ്ടവും കെട്ടും എടുത്തിടാതെ.
പെട്ടേന്ന് പോത്തൊന്ന് കട്ടീന്ന് വീണ് ഞാൻ
കൈകാലാൾ രൂപം നുറുങ്ങി പോയി.
സ്വപ്നത്തിൻ പട്ടത്തിൻ കെട്ടുകൾ പൊട്ടിപോയ്
കിട്ടിയെന്നമ്മതൻ ചിത്ത വേറെ 🤣