പെണ്ണിനെ കെട്ടിക്കാറായി,
പഠനം കഴിഞ്ഞങ്ങു നിൽപ്പൂ
ഇളയവളൊന്നുണ്ടുവീട്ടിൽ
അവളുടെകാര്യവും നോക്കിടേണം
ചെക്കനെ തേടുവാൻ നോക്കവേ
പെണ്ണു പറഞ്ഞെന്റെയമ്മേ ചെക്കനെ
തേടിയലയേണ്ട
ഒരാളെന്റെയുള്ളിലിടം നേടിയെന്നേ
മകളുടെ വാക്കുകൾ
കേട്ടാദ്യമമ്പരന്നായമ്മ നിൽക്കെ
പെണ്ണുപറഞ്ഞു
ഒപ്പംപഠിച്ചതാ
തങ്ങളിലിഷ്ടത്തിലാണ്.
ആണും പെണ്ണുമായല്ലേ
ജീവിതവഞ്ചിയിൽ യാത്ര,
നിന്റെ ഇഷ്ടത്തിനൊട്ടുമെതിരല്ല
ഞങ്ങളെന്നാൽ നാട്ടുനടപ്പുകളൊക്കെ വേണം
ഒരു ഞായർ നേരത്തു
അച്ഛനുമ്മയുമായി വന്നു പയ്യൻ,
കണ്ടാൽ ഒട്ടുമേ കുറവില്ല സുമുഖൻ,
കാറുണ്ട് വീടുണ്ട് മീശയുണ്ട്.
വീട്ടാരും നട്ടാരുമായി
പത്തുപേരങ്ങോട്ടും പോരു.
ബന്ധുമിത്രാദിയുമായമ്മ
പയ്യന്റെ വീട്ടിലുപോയി.
ഗീർവാണകഥകളും പെരുമയും ചൊല്ലി
ഗമയിലിരിക്കുന്നു മൂപ്പിന്ന്.
കാര്യങ്ങൾ കാര്യമായി പോകവേ
പെണ്ണിന്റെയച്ഛൻ പറഞ്ഞു
പെണ്ണിനും ചെക്കനുമായി ഇഷ്ടത്തിയായതു
കൊണ്ടുമാത്രം സമ്മതമേകി,
ഇനികാര്യം പറയു
പൊന്നും പണ്ടവുമെത്ര
വീടും പറമ്പുമെങ്ങനെയാ
അച്ഛൻ ചെറുപ്പത്തിൽ
പോയിയെന്നാകിലും നോക്കുവാൻ ആരുമില്ലേലും
മകളെ നന്നായി വളർത്തി
അറിവുമാരോഗ്യവും നൽകി
മകൾ പഠിച്ചേറെ ഉയരത്തിൽ
എത്തുവാൻഞാൻ വല്ലാതെ
കുഴഞ്ഞുവെന്നാകിലും നല്ല കലാലയത്തിലാക്കി
പ്രവേശനപരീക്ഷ നന്നായെഴുതിയെൻ
മകൾ നല്ല കോളേജിലെത്തി.
കാണുവാൻ പെണ്ണ് സുന്ദരിയാ,
മറ്റു ബന്ധങ്ങളുമില്ല,
വാക്കുകൾ നന്നായി ചുണ്ടയിൽ കോർത്തു
എറിഞ്ഞവനവളെയന്നേ കുരുക്കിയെടുത്തേ.
നീയില്ലാതെ ഞാനുണ്ടോ ഞാനില്ലാതെ നീ ഉണ്ടോ
കൗമാരപ്രായത്തിൽ തന്നെ വാക്കുകൾ കൊണ്ടവളിൽ
പ്രണയസൗധങ്ങൾ പണിഞ്ഞേ.
അച്ഛനില്ലാതെ വളർന്നോരു കുട്ടിയായെങ്കിലും
നന്നായി വീടു നോക്കിടും.
ജോലിക്കു പോയി ലഭിക്കുമാവേതനം
കൊണ്ടുനന്നായികഴിയാം
കാര്യത്തിൽ കൃത്യത വേണം മനുഷ്യന്,
എത്ര കൊടുക്കുമെന്നിപ്പോൾ പറയണം .
ബന്ധുക്കൾ മുന്നിലും നാട്ടുകാർ മുന്നിലും
പറയേണ്ട കാര്യമാ,
യോഗ്യമായളവിൽ സ്വർണം ലഭിക്കണമതു
തട്ടാന്റെ ത്രാസിൽ അളന്നു കാട്ടിടണം
പൊന്നും പെണ്ണുമില്ല നിങ്ങൾക്കു,
എൻ മകളൊരു കെട്ടാചരക്കല്ല,
വീടിനു കാവലായി നില്കും
ഐശ്വര്യമായെന്റെമോള്
പൊന്നിനു വേണ്ടി പെണ്ണിനെ വാങ്ങുന്ന
നോട്ടകൂലിക്കും കണക്കൊക്കെ വയ്ക്കുമോ
പെണ്ണിന്റെ പണ്ടങ്ങൾ തീർന്നാൽ പിന്നെ
പെണ്ണിന്റെ പണ്ടത്തിൽ കത്തി കേറും.
പൊന്ന് തിരുമ്പോളെൻ കുഞ്ഞു
നിനക്കൊരു ബാധ്യതയാകും
ഒരുപിടി കയറിലുമൊരു തരി
വിഷത്തിലും തിർക്കുവാനുള്ളിൽ തോന്നിയേക്കാം
ജാതിയും മതവും പദവിയും പത്രാസുമല്ല
സംസ്കാരമാനിന്നു മുഖ്യം.
ഇന്നത്തെ കാലത്തും സ്ത്രീധനം ചോദിക്കാൻ
നാണമില്ലല്ലോ തനിക്കു
പെണ്ണിനെ പോറ്റുവാണാന്നു
വേണമെന്ന രംഗം കഴിഞ്ഞുപോയല്ലോ,
പെണ്ണിനുനേടുവാനേറെയുണ്ടിമണ്ണിൽ
അറിയാമതെല്ലാർക്കുമിപ്പോൾ
ജോലിയും പദവിയുമല്ലാണിനുവേണ്ടതു
നട്ടെല്ലാണുമുഖ്യം,
ഉള്ളിലിരിപ്പതു മുന്നേയറിഞ്ഞതു കാര്യമായി,
വിൽക്കാനാവില്ലയവളെയോരിക്കലും
അവളെൻമകളാണ് കരുതലാണ്,
അഭിമാനമാണ്
കുഞ്ഞിന്റെയുള്ളിലെ സങ്കടം
പത്തുനാൽ കഴിയുമ്പോൾ മാറിക്കോളും
,അവളെ നിങ്ങൾക്കു തന്നാൽ
ജീവിതകാലം മുഴുവൻ സങ്കടകടലിൽ വീഴുമല്ലോ
പൊന്നും പണ്ടവുമില്ലേലും പൊന്നുപോലവളെ
നോക്കാൻ ആണായി പിറന്ന ചെക്കൻ വരുമവനു
കൈപിടിച്ചവളെഞാൻ നൽകും.
പെണ്ണിന് നൽകുക വിദ്യാഭ്യാസം.
പെണ്ണിന് നൽകുക സ്വാതന്ത്ര്യം.
ആത്മവിശ്വാസം വളർത്തി കൊടുക്കുക.
കഴുകൻ കണ്ണുകളറിയാൻ പഠിപ്പിക്ക.
മകളിൽ വിശ്വാസമുണ്ടെകിൽ
സ്ത്രീധനമൊന്നും നൽകേണ്ടതില്ല,
സ്ത്രീയാണ് ധനം പിന്നെയെന്തിന്
പണവും പണ്ടവും നൽകിടണം.
പെണ്ണിന്റെ ശക്തിയിൽ, വാക്കിൽ
പകച്ചുപോയി പയ്യനും പയ്യന്റെ വീട്ടുകാരും
പയ്യൻ മീശയിൽ തടവി നോക്കി,
ആർത്തിപൂണ്ട അഹങ്കാരഗർവ്വങ്ങളിൽ
അഗ്നി വർഷിച്ചു കൊടുംകാറ്റായി
ഇറങ്ങിയായമ്മയാണ് അമ്മ.
എല്ലാർക്കുമ്മെല്ലാർക്കും പാഠമാക്കേണ്ട
നാരീശക്തി തൻ പ്രതിരൂപം.
പെണ്ണാണ് സമ്പത്ത്. അന്യന്റെ സ്വത്തു കണ്ടു
പനിക്കുന്ന സ്ത്രീധന മോഹികൾക്ക്
മക്കളെ നൽകില്ലെന്നു അമ്മമാർ
ഉള്ളിൽ ഉറഞ്ഞു തീരുമാനമാക്കുക.
സ്വന്തം മകളുടെ കഴിവിലും പ്രാപ്തിയിലും
വിശ്വാസവും മക്കളോട് സ്നേഹവും ഉണ്ടെങ്കിൽ
സ്ത്രീധനം ചോദിക്കുന്നവനോട്’ നോ” പറയുക.🙏🙏

സജിത്ത് ശിവൻ

By ivayana