കാലമേ
കടലോളം
ആകുലതകളും
സങ്കടങ്ങളും അപമാനങ്ങളും
നീ തന്നുകൊണ്ടേയിരിക്കുക
ശിരസു കുനിച്ച്
ഞാൻ ഏറ്റു വാങ്ങാം
പകരം
കരൾകത്തും പോലെ
രണ്ടു വരി കവിത തരിക
ഇന്നലെ ആരോ
അയച്ചു കൊടുത്ത
യുദ്ധങ്ങളുടെ ആൽബം കണ്ട്
ദൈവമിന്ന്
വളരെ സന്തോഷത്തിലാണ്
ആയതുകൊണ്ട്
ദൈവത്തോട് സ്നേഹമുള്ളവർ
മനുഷ്യനെ കൊല്ലുന്നതിൽ
പുതുമകൾ പരീക്ഷിക്കൂ
ദൈവത്തെ സന്തോഷവാനാക്കൂ
നിങ്ങൾക്ക് സ്വർഗരാജ്യം നിശ്ചയം

അശോകൻ പുത്തൂർ

By ivayana