രചന : ലാൽച്ചന്ദ് ഗാനെശ്രീ ✍️
റോമിൽ നടന്നോരു കഥ പറയട്ടെ ഞാൻ
മുലപ്പാലിൽ ചാലിച്ച സ്നേഹത്തിൻ കഥയൊന്ന്
അച്ഛനും മകളും കഥാപാത്രമായുള്ള
കഥയൊന്ന് കേൾക്കാം നമുക്കാർദ്രമായി
ഭാര്യയും മകളും താനും ചേർന്നോരാ
ഇമ്പമായുള്ള കുടുംബവുമായയാൾ
റോമെന്ന രാജ്യത്ത് സന്തോഷത്തോടെ
നല്ല കുടുംബമായ് ജീവിക്കും സമയത്ത്
സ്നേഹനിധിയായ തന്നുടെ ഭാര്യയെ
കാമഭ്രാന്തനാം മറ്റൊരാൾ കൊല്ലുന്നു
തന്നുടെ ഭാര്യയെ ഇല്ലായ്മ ചെയ്തോരാ
ദുഷ്ടനാം മനുഷ്യനെ തിരിച്ചയാൾ കൊന്നു പോൽ
കൊലക്കുറ്റം ചാർത്തിയാ റോമിലെ കോടതി
ഭക്ഷണം നിഷേധിച്ചു തടവറയിലായി
പട്ടിണിമരണം എന്നൊരു ശിക്ഷയെ
ആ പിതാവിൻമേൽ വിധിച്ചീടുന്നല്ലോ
തടവറയിലെത്തിക്കൊണ്ടെല്ലാ ദിവസവും
തൻപിതാവിന്നെ കണ്ടുകൊള്ളാനുള്ള
വിധിയും കൂട്ടത്തിലാക്കച്ചേരി
മകൾക്കായ് നൽകുന്നു ദയാവായ്പ്പോടെ
തടവറയിൽ പിതാവിനെ നിത്യമായ് കാണുന്ന
മകളാ പിതാവിന്ന് നിത്യമായ് നല്കുന്നു
തന്നുടെ ഹൃദയത്തിൻരക്തമാം മുലപ്പാൽ
മുലപ്പാലൂട്ടി തൻ പിതാവിൻ്റെ പട്ടിണിയെ
തടയിട്ട മകൾതൻ സ്നേഹത്തിൻ മഹത്വത്തെ
തിരിച്ചറിഞ്ഞിട്ടാ ഭരണാധികാരികൾ
ആ പിതാവിന്നു നല്കുന്നു തടവറയിൽ നിന്നായി
നിരുപാധികമുള്ള നിത്യമാം മോചനം
മുലപ്പാലിൽ ചാലിച്ച സ്നേഹത്തിലൂടെ
പിതാവിൻ മരണത്തെ രക്ഷിച്ചെടുത്ത
കഥയിന്നു റോമിൽ പ്രസിദ്ധമല്ലോ
സ്നേഹത്തിൻ ആഴവും മുലപ്പാലിൻ മഹത്വവും
എത്രമേൽ മഹിതമാണെന്നു നാം ഓർക്കുക
