ഇന്ന് ബാല പുസ്തക ദിനം. കുഞ്ഞുമക്കൾക്കായി ഒരു കവിത

ഇരുളിൻ നിഴൽ വീണൊരിടനാഴിയിൽ
അറിവിൻ വഴിവിളക്കമ്മ
കദനം തുളുമ്പുന്ന കനൽവഴികളിൽ
നേർത്ത കുളിരുള്ള നറുനിലാവമ്മ
അലകടൽ മദ്ധ്യത്തിൽ ജീവിത നൗകതൻ
അമരത്തിരിക്കുന്നതച്ഛൻ
ഇരുൾവഴികളിൽ ഇടറി വീഴുന്ന മക്കൾക്ക്‌
അറിവിന്റെ ഗുരുനാഥനച്ഛൻ
അവരൊരുക്കീടുന്ന കൂടാരമൊന്നത്രേ
അനിതര സുന്ദര വിദ്യാലയം
അറിവിന്റെ ആദ്യക്ഷരങ്ങൾ പകരുന്ന
സദ് ഗുണ സമ്പന്ന പാഠശാല
അവിടുന്ന് നമ്മൾ പകർത്തുന്ന പാഠങ്ങൾ
ആജീവനാന്തവും ഓർത്തു വയ്ക്കാം
അവർ കാതിലോതുന്ന സ്നേഹാക്ഷരം
നമുക്കറിവിന്റെ ആദ്യാക്ഷരങ്ങളത്രെ.

By ivayana