രചന : തുളസിദാസ്, കല്ലറ✍
പാട്ടം വളഞ്ഞ തൂണുംചാരി,
ഉമ്മറത്തിരിക്കുകയായിരുന്നു ഞാൻ,
അപ്പുറത്തെ വേലിക്കരുകിൽ,
പിണങ്ങി നിൽക്കുകയാണവൾ
ശോണിമയാർന്ന, അഞ്ചിതൾപ്പുവിനെ
പിച്ചിപ്പറിച്ചുകെണ്ട്,
എൻ്റെ ചെമ്പരത്തിപ്പൂ,
എൻ്റെ മുരക്കംകേട്ടതുകൊണ്ടാവാം,
പാറിവന്നശലഭത്തിൻ്റെ
ചിറകു പറിക്കാൻ ശ്രമിച്ചത്
മേടക്കാറ്റ് തിരതല്ലിയിട്ടും,
വീഴാൻ മടിച്ചകണ്ണിമാങ്ങ
തല്ലി വീഴ്ത്താൻ
ചുള്ളിക്കമ്പ്,തിരയുകയാണവൾ
കുരുത്തം കെട്ടവൾ,
മൂന്നാല് ദിവസമായി
ഞാനവളെ,കൊഞ്ചിച്ചിട്ട്,ലാളിച്ചിച്ചിട്ട്
അവൾ,കുളിച്ചിട്ടില്ല,നനച്ചിട്ടില്ല
കളഞ്ഞു പോയ കൊലുസിനെപ്പറ്റി
ചിന്തിച്ചിട്ടില്ല,
മുടിയെല്ലാം പറത്തി,
യക്ഷിയെ പ്പോലെ..
ഇവളാണ്, കവിത,
കുരുത്തം കെട്ടവൾ…