ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

പലകുറി വീണ് നടക്കാൻ പഠിച്ചു ഞാൻ
പടവുകൾ തെറ്റാതെ കയറാൻ പഠിച്ചു
ഞാൻ
പിന്തിരിഞ്ഞൊന്ന് നോക്കിക്കണ്ടു മെല്ലെ
ഞാൻ
പിന്നിട്ട പാതകളിലെൻ പാദമുദ്രകൾ
ആരെയും വേദനിപ്പിച്ചതില്ലെന്നുള്ള
തോന്നലാണിന്നെന്റെ ആശ്വാസമെങ്കിലും
വേദനിച്ചെങ്കിലെന്നോട് പൊറുക്കുക
അറിവേതുമില്ലായിരുന്നെന്നതോർക്കുക
പടവുകൾ പാതിയെ പിന്നിട്ടതുള്ളു
ഞാൻ
ഒരുപാതിയിനിയും കിടക്കുന്നിതെൻ
മുന്നിൽ
ശൈശവം ബാല്യവും കൗമാരവും പിന്നെ
യൗവ്വനവും കഴിഞ്ഞെത്തിനിൽക്കുന്നു
ഞാൻ
സായന്തനം മെല്ലെ മാടിവിളിക്കുന്നു
സ്വാഗതമോതുന്നിതെൻ മോഹപ്പടവുകൾ
നഗ്ന പാദങ്ങൾക് താണ്ടുവനാകില്ല
പാദുകമൊന്നണിയട്ടെ ഞാൻ കൂട്ടരേ
പകലുകളെരിഞ്ഞടങ്ങുംമുൻപ് തന്നെയാ
പടവുകൾ കയറി ഞാൻ വിശ്രമിച്ചീടട്ടെ

By ivayana