രചന : സക്കരിയ വട്ടപ്പാറ✍️
ഒരു പുഷ്പം വിരിയും പോലെ,
മൃദലമായ ചിരിയോടെ,
ഒരു കുഞ്ഞു ജീവൻ ഭൂമിയിൽ,
വരുന്നു അമ്മയുടെ സ്വപ്നമായി.
നെഞ്ചോടു ചേർത്തു ലാളിക്കാൻ,
കൈകളിൽ താങ്ങി ഉറക്കാൻ,
അമ്മയൊരു പുണ്യമായി,
നിറയുന്നു സ്നേഹമായി.
നോവിന്റെ കയ്പ്പുനീരിലും,
പുഞ്ചിരി തൂകും മുഖം,
തളരാത്ത കൈകളാൽ കരുതൽ,
കുഞ്ഞിന്റെ ലോകം അമ്മയാണ്.
രാവിന്റെ നിശ്ശബ്ദതയിൽ,
ഒരു തേങ്ങലായ് ഉണരും,
അമ്മയുടെ ഹൃദയം തുടിക്കും,
കുഞ്ഞിന്റെ ജീവനുവേണ്ടി മാത്രം.
കാലം പറന്നു പോകുമ്പോൾ,
കുഞ്ഞു വളർന്നു വലുതാകും,
എന്നുമമ്മയുടെ മനസ്സിൽ,
ഒരു കുഞ്ഞായിരിക്കും അവൻ.
സ്നേഹത്തിൻ ആഴമളക്കാൻ,
കഴിയാത്തൊരനുഭവം,
മാതൃത്വം, മഹനീയ ഭാവം,
ഈ ലോകത്തിലെന്നുമെന്നും.