ഉണരുലോകമേ നീ യുന്മാദംവെടിഞ്ഞ്
ഉത്തമരെന്നുനിനച്ചവരും
ഉണ്ണികളായവരുമിന്നങ്ങനെ
ഉദയാസ്തമയമറിയാതുഴറുന്നു!
ഉന്മാദമേറിയന്ധതപേറവേ
ഉലകംകാൽച്ചുവട്ടില്ലെന്നു നിനയ്ക്കും
ഉത്തരമില്ലാത്തചോദ്യങ്ങളാൽ
ഉടപ്പിറപ്പുകളെന്നതുംമറക്കും!
ഉച്ചിപൊള്ളി വിയർത്തവരിൻ
ഉള്ളുനോവുന്നതുകണ്ടിടാതെ
ഊട്ടിയകരങ്ങളരിഞ്ഞും
ഉള്ളതെന്തും കവർന്നിടും!
ഉലകത്തിലിന്നാരെഭയക്കണം
ഉറപ്പില്ലനീതിയും ന്യായവും
ഉറങ്ങുന്നുകണ്ണുകെട്ടിനീതികൾ
ഉടച്ചൊന്നുവാർത്തീടുകയാരിനി!
ഉന്മാദമേറുന്നധികാരത്തിൻ
ഉള്ളവനൊക്കെയും പണത്തിന്നുന്മാദം
ഉണ്ണുവാൻ ഗതിയറ്റവനോ
ഉള്ളുപൊരിയും പശ്ശിതന്നുന്മാദം!
ഉണ്ടേറെയിന്നുരാസലഹരിയാലുന്മാദം
ഉണ്ടങ്ങനെപരസ്ത്രീകൾക്കായുന്മാദം
ഉണ്ടുപിന്നെപരപുരുഷനായുള്ളുന്മാദം
ഉണരുമുന്മാദം പിന്നെ പ്രായമെത്താത്തയാൺപെണ്ണിനായ്!
ഉണരൂമാനവാ നീ ഈ ഭൂവിൽ
ഉത്തമരായ്മാറിടു വരുംതലമുറയ്ക്കായ്
ഉയർന്നുകേട്ടിടട്ടെയുള്ളം നിറയ്ക്കുംനൽവാർത്തകൾ
ഉന്മാദമെന്നും നന്മപിറന്നിടാനുണരട്ടെ.

ബി സുരേഷ്കുറിച്ചിമുട്ടം

By ivayana