ഹൃദയം വിതുമ്പി ഞാൻ ചൊല്ലിടട്ടെ പ്രണാമം
പ്രണാമം പ്രണാമം മകനേ🙏
ഭാരതാംബതൻദേഹശിഖരത്തിലയ്യോ
കഴുകന്മാർ വന്നു ചേക്കേറിയല്ലോ
ഇല്ലപൊറുക്കില്ല നൽമാനസങ്ങൾ,
ഈ ക്രൂരതകൊണ്ടൊക്കെയെന്തുനേടാൻ .
പാൽപുഴ,മദ്യപ്പുഴ ,കൊഴുത്തമുലകളയ്യോ
മോഹങ്ങൾ മാത്രമെന്നറിയുന്നില്ലെ.
പോയവരാരും ചൊല്ലിയില്ല വേറിട്ടൊരു
ലോകമുണ്ടെന്നറിഞ്ഞുവെന്നും,
ഒരുമെയ്യായികഴിഞ്ഞ,കാലെപോയ
കാമുകനുംപിന്നെവന്നൊന്നുംപറഞ്ഞതില്ല,
ഓമനക്കുഞ്ഞിനെ വിട്ടുപോയ പിതാവു മയ്യോ
പിന്നെ വന്നില്ല പറയുവാൻ വേറിട്ടൊരു ലോകമെന്ന്
ഒരുമൃഗതൃഷ്ണഉണ്ടാക്കിപറയുന്നോർക്ക്
മറ്റൊരു ഉദ്വേശമല്ലെ കേൾക്കു
നന്മകൾ ചൊല്ലുന്നതാസ്വദിക്കാം
തിന്മക്കായ് ചൊല്ലുന്നതുവിട്ടു നിൽക്കു.
മനുഷ്യനെമനുഷ്യനായി കാണാത്തൊരു മതത്തിനും
സ്ഥാനം കൊടുക്കരുത് ദേശവിരുദ്ധത
ചൊല്ലുന്നോരെ പാടെയകറ്റണം ചേർക്കരുത്.
ഒരുപാടുനാൾ ഒന്നിച്ചു കഴിഞ്ഞോരെ
ഇരവാദംപറഞ്ഞുവഴിതെറ്റിക്കുന്നുവല്ലോ
ഇവിടെ ഭാരതാംബതൻ മക്കളാണ്,
നാം ഒരു കാലം ഒറ്റൊരുചോരയായിരുന്നു.
എവിടെപ്പിഴച്ചുനമുക്കയ്യോ,വെട്ടിപ്പിടിച്ചാലുമെന്തുകിട്ടും ,
കൈകൾവിടർത്തിപ്പോയ നെപ്പോളിയൻ
അതൊരു പാഠം മാത്രമായിരുന്നോ.
വാളെടുക്കുന്നവൻ വാളാലെയാണ്തീരുക,
അതൊരു സത്യമല്ലാതെന്താ
പുഴുവരിച്ചാണല്ലോ ചത്തതവനും
പുഴുവിനെവെട്ടാൻ വാളോങ്ങാൻ കൈ പൊങ്ങിയില്ല,
ഇനിയുമുള്ളൊരുജനസഹസ്രം ചിന്തിക്കണം
സ്ഥാപിത താല്പര്യമൊന്നും വേണ്ടയെന്ന്
ഈ കണ്ണീരിന്നാരു മറുമൊഴി പറയും
ഹൃദയം വിങ്ങുന്നൊരു കാഴ്ചയല്ലെ
തീവ്രവാദം തുടച്ചുനീക്കണമല്ലോ
അതിനായി കൈകോർക്കണം ജനതയെല്ലാം.

പ്രകാശ് പോളശ്ശേരി

By ivayana