മഞ്ഞക്കിളിയിണകൾ
മാമരക്കൊമ്പിലൊന്നിൽ
കൂടൊന്നു കിട്ടിയല്ലോ
എത്രയും ഭംഗിയായി
പെൺകിളിയാളൊരുനാൾ
മുട്ടയിട്ടു വെച്ചു കൂട്ടിൽ
അടയിരുന്നു കുഞ്ഞിക്കിളി
ഒന്നു വിരിയാൻ
ദിവസങ്ങൾ കടന്നു പോയി
പെൺകിളിയിന്നു കേട്ടു
കുഞ്ഞിക്കിളിമകളുടെ ശബ്ദം
മധുരമൂറുന്ന ശബ്ദം
ആൺകിളിയും കുടെ തന്റെ
പെൺകിളിയും ഒത്തു ചേർന്നു
ആനന്ദമോടെ കുകിക്കുറുകി
കൊക്കുരുമ്മിപ്പുണർന്നു
ദിവസങ്ങളായി രണ്ടൂപേരും
കൊക്കിൽ തീറ്റയുമായി
കുഞ്ഞിക്കിളിക്കു നൽകി
പാലിച്ചു പരിചരിച്ചു
അന്നൊരു നാളിണക്കിളികൾ
തീറ്റതേടി ഏറെ ദൂരം
പാറിപ്പറന്നു പോയി കഷ്ടം
തിരിച്ചു കൂടണയാർ വൈകി

ഒരു ദമ്പതിമാരന്നാ വഴിയേ
കാൽനടയാത്ര ചെയ്തീടവേ
മാമരച്ചോട്ടിലിത്തിരി നേരം
വിശ്രമിക്കാനായണഞ്ഞു
ഒരു ശബ്ദമരികേ കേൾപ്പൂ
തിരിഞ്ഞൊന്നു നോക്കിയപ്പോൾ
താഴെ വീണതാ കീടപ്പൂ
ഒരു കുഞ്ഞു കിളിമകൾ കഷ്ടം
അവർ ചാരത്തു ചെന്നു നേക്കി
അനുകമ്പ തോന്നി പതിയെ
കോരിയെടുത്തോമനിച്ചു
കുഞ്ഞിക്കിളിയുടെ ചൂടറിഞ്ഞു
ഇനി എന്തു ചെയ്യും നമ്മൾ
കൂടെ കൂട്ടിക്കൊണ്ടു പോകാം
തനിയെ വഴിയിൽവിട്ടാലീ കുട്ടീ
ചത്തുപോകുമത് സത്യം
കാരുണ്യമൂർത്തികൾ രണ്ടും
കൈമാറി കൊഞ്ചിച്ചൂ പുന്നാരിച്ചു
കൂടെയവർ കുട്ടിക്ക്ളിയെ
വീട്ടിലേക്കു തന്നെ കൊണ്ടു പോയി
ഒരൂപാടു ദൂരെയവർ തൻ
വീട്ടിലാ കുരുവിക്കു രക്ഷിതാക്കളായി
പാലും പഴവും കൊക്കിൽ നൽകി
ഓമനിച്ചു സ്വന്തം മക്കളെപ്പോലെ
കൂടൊന്നു വാങ്ങിയതിനുള്ളിൽ
തടവീലായ് കിളിക്കുട്ടി പാവം
കൂട്ടിനമ്മയില്ലാതെ കഷ്ടം
മൗനിയായ് മാറിയാ പാവം
എവിടെയെൻ പൊന്നമ്മ?
എവിടെയെൻ പൊന്നച്ഛൻ
എത്തും പിടിയും കിട്ടാതെ
കുറുകിക്കരഞ്ഞു

നിമിഷങ്ങൾ നീങ്ങി, ദിവസങ്ങൾ മാറി
കുഞ്ഞിക്കിളി മൗനിയ് മിണ്ടാതായി
അമ്മയെ കാണാതെ അച്ഛനെ കാണാതെ
കിളിമകളവരോട് സങ്കടം പറഞ്ഞു
തടവിത്തലോടി, സമശ്വസിപ്പിച്ചു
അവർക്കും ഒരുപാട് ദുഃഖമായി
പാലും പഴവും വെച്ചുകൊടുത്താലും
കുടിക്കാതെ, തിന്നാതെ മൂകയായി

മൂന്നാംദിവസം . കുഞ്ഞിനെത്തേടി
ഇണക്കിളി രണ്ടും പറന്നു വന്നു
കൂട്ടിനു പുറത്തവർ വട്ടം പറന്നു
കുഞ്ഞിനെ പുണരുവാൻ ചിറകടിച്ചു
കൊക്കിൽ പഴങ്ങൾ കൊത്തിപ്പെറുക്കി
കിളികൾ രണ്ടൂം കൂടിനു ചുറ്റും വട്ടംകറങ്ങി. .

വീട്ടുകാർ കണ്ടു, അതിശയം തോന്നി
ഈ കിളികളിതെങ്ങനെ തേടി വന്നു?
സ്നേഹവും, ബന്ധവും മിണ്ടാപ്രാണികൾ
മനുഷ്യനേക്കാളേറെ പഠിച്ചവരോ,?
കൂടു തുറന്നവർ അകലെനിന്നു നോക്കി
കിളികൾ കിളിമകളെ ചിറകിൽ പൊതിഞ്ഞു
കൊക്കുകളുരുമ്മി ശബ്ദമുണ്ടാക്കി
കിളിമകളെയവർ ആശ്ളേഷിച്ചു
അമ്മക്കിളി കാവൽ അച്ഛൻ കിളി പോയി
കൊക്കിൽ തീറ്റയുമായി പറന്നുവന്നു
കൊക്കു തുറക്കുമ്പോൾ ഭക്ഷണം വായിൽ
പകർന്നു നൽകി അവർ പല തവണ
വീട്ടിലെ ചേട്ടനും ചേച്ചിയുമതു കണ്ടു
ആനന്ദക്കണ്ണുനീർ പൊഴിച്ചു നിന്നു
മിണ്ടാപ്രാണികൾ തേടിത്തിരഞ്ഞെത്തി
കുഞ്ഞിനെ നോക്കുന്നത് അത്ഭുതമോ?
മനുഷ്യാ പഠിക്ക നീ പ്രകൃതിയുടെ പാഠം
കോല്ലും കൊലയൂം നീ കൈവെടിയൂ.

മോഹനൻ താഴത്തേതിൽ

By ivayana