മരണംകൊയ്യുന്നക്രൂര യുദ്ധം
ചുടുചോരഒഴുക്കും ക്രൂര യുദ്ധം
കുട്ടികളെവധിക്കുംക്രൂര യുദ്ധം
ലോകനാശംവിതറും ക്രൂര യുദ്ധം

കഴുകൻ കൃഷ്ണമണി മിന്നും
അഗ്നിയിൽ എണ്ണ ഒഴിക്കും ചിലർ
രാവണ ശിരസ്സ് കുലുക്കിയിട്ട്
ചോരക്ക് മണം പിടിക്കുമിവർ

കബന്ധങ്ങൾ മതം മറക്കും
രാജ്യ അതിർത്തി ചോര നിറയും
പട്ടിണികൊടികുത്തി നിൽക്കും
വിശപ്പിനുംരോഗത്തിനുംവർണ്ണമില്ല

വൈറസ് ഉടനെമരണം വിതക്കും
വിഷധൂളികൾരാജ്യം പിടിക്കും
കൊടിയ വ്യാധികൾ പിന്നെനിറയും
കാറ്റ് പോലും കൊലയാളിയാകും

ചോരകുടിക്കും യുദ്ധഅമ്പുകൾ
തലങ്ങും വിലങ്ങും വീണ് പൊട്ടും
ഇന്നത്തെചിന്തയിലെ ജ്വാലപിന്നെ
നാളെകണ്ണീരായി നെഞ്ച്പിളർക്കും

യുദ്ധംവേണ്ട ഒരിക്കലും വേണ്ട
ഭീകരരെമാത്രം കൊന്നാൽമതി
മതമെല്ലാംചോരഒന്നല്ലേമനുഷ്യാ
സമാധാനം നമുക്ക് നെഞ്ചിലേറ്റാം.

പൂജപ്പുര എസ് ശ്രീകുമാർ

By ivayana