രചന : ദിവാകരൻ പി കെ ✍
ആൾ കൂട്ടത്തിൽ ഒറ്റപ്പെട്ടവൻ ഞാൻ
എൻ നിശബ്ദ നിലവിളിആരവങ്ങൾ
ക്കിടയിൽ ശ്വാസം മുട്ടുന്നു വരണ്ട
ചുണ്ടുകൾ സ്നേഹത്തിൻ ദാഹ
ജലത്തിനായി വിറകൊള്ളുന്നു
ആർഭാട ങ്ങളിൽ ആയിരം വർണ്ണ
ശലഭങ്ങളെ പ്പോൽ പാറിപ്പറന്ന നാൾ
പരിഹാസച്ചിരി യാൽ മുമ്പിൽ വന്ന്
താണ്ടവനൃത്തം ചവിട്ടുന്നു
പരിവാരങ്ങളും സ്തുതി പാടകരും
കാണാത്ത ഭാവം നടിപ്പു
എൻ നിഴലിന്ന് കറുത്ത വസ്ത്രം
പുതപ്പിക്കാൻ പിന്നാലെ കൂടുന്നു
തലക്കുമുകളി ലെ
വാൾമുന ഒരുങ്ങിനിൽക്കെ
താരാട്ടിന്റെ ഈരടി ക്കായെൻ
ചെവികൂർപ്പിക്കുന്നുആളികത്തുന്ന
ചിന്ത ഊതി കെടുത്താൻ
വൃ ഥാ മോഹിച്ചു വശം കെട്ടുഞാനിന്ന്
ശൂന്യമായകൈകളാൽ മുഖം മറച്ചിരിപ്പു.
