ന്യൂ യോർക്ക് : കേരളത്തിലെ സമർത്ഥരായ നിർദ്ധന പ്രൊഫഷണൽ വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്കായി ഫൊക്കാന ( ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക ) വിമൻസ് ഫോറം നൽകുന്ന 2024-26 കലയാളിവിലെ സ്കോളര്ഷിപ്പിലേക്ക് ഉള്ള അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി. മെയ് 31 ആണ് അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി.

ഓഗസ്റ്റ് 1,2,3,4 തീയതികളിലായി കുമാരകത്തുള്ള ഗോകുലം ഗ്രാൻഡ് റിസോർട്ടിൽ വച്ചു നടക്കുന്ന ഫൊക്കാന ഇങ്കിൻെ കേരള കോൺവെൻഷനിൽ വച്ചായിരിക്കും സ്കോളർഷിപ് വിതരണം ചെയ്യുക എന്ന് വിമൻസ് ഫോറം ചെയർപേഴ്സൺ ശ്രീമതി രേവതി പിള്ളയ് അറിയിച്ചു. അമേരിക്കയിലെയും ഇന്ത്യയിലെയും വിശിഷ്ട വ്യക്തികൾ പങ്കെടുക്കുന്ന പരിപാടി വളരെ അധികം ഉത്സാഹത്തോടെ ആണ് ഉറ്റു നോക്കുന്നത് എന്ന് ഫൊക്കാന പ്രെസിഡന്റ്‌ ഡോ സജിമോൻ ആന്റണി സൂചിപ്പിച്ചു.

യോഗ്യതയുടെ അടിസ്ഥാനത്തിൽ, അപേക്ഷകരിൽ നിന്നും അർഹരായവരെ തെരെഞ്ഞെടുക്കുന്നതായിരിക്കും. അപേക്ഷാ ഫോം താഴെ കാണുന്ന ലിങ്കിൽ ലഭ്യമാണ്

https://forms.gle/h5T4zZSCGq1mXAQ7A

By ivayana