മുറിവേറ്റ മണ്ണിൽ നിന്നും
ഉയരുന്ന ഗന്ധം,
നൊമ്പരത്തിൻ കഥകൾ പറയുന്നൊരീറൻ കാറ്റ്.
ചിതറിയ സ്വപ്നങ്ങളാൽ മൂടിയൊരാകാശം,
അവിടെ പ്രതീക്ഷകൾ
കെടാതെ കാക്കുന്നു ചിലർ.
ഒലീവിൻ ചില്ലകൾ തേങ്ങുന്നു,
ഓരോ കല്ലും കഥയോർക്കുന്നു.
പഴയ വീഥികൾ ചോദിക്കുന്നു,
കളിച്ചും ചിരിച്ചും നടന്നോരെവിടെ?
രാത്രിയുടെ നിശ്ശബ്ദതയിലും
കേൾക്കാം,
ഒരു ജനതയുടെ ഉറച്ച ശബ്ദം, പ്രതീക്ഷയുടെ നാദം.
നാളെ സ്വാതന്ത്ര്യത്തോടെ
പുലരുമെന്ന ദൃഢനിശ്ചയത്തോടെ,
മിഴികൾ തുറക്കുന്നു
ഗസയിലെ ഓരോ പോരാളിയും.
കടലിൻ തിരകൾ വരുന്നു, പോകുന്നു,
കരയിലെ മുറിവുകളിൽ തലോടുന്നു.
ഒരുനാൾ ശാന്തിയുടെ വെളിച്ചം കാണും,
സ്വതന്ത്രമായ് പറക്കും ഗസയുടെ മക്കൾ.
✍️.

സക്കരിയ വട്ടപ്പാറ.

By ivayana