വേടാ… നീ കറുമ്പൻ
കാരിരുമ്പ്പോൽ കറുമ്പൻ
വേടാ…. നീ കറുമ്പൻ
കൂടെ ഞാനും നിറം
കറുത്തോൻ.
സവർണ്ണ ജാതിക്കോമരങ്ങൾ
നിറം കറുത്തോൻ
കേമനായാൽ
കാടിളക്കി ഭ്രാന്തിളകി
പായ കീറി അച്ചിയെ
കിണറ്റിലിട്ട്
വേടനിട്ട് ഞാറ്റടിയിൽ
ചേറിലാഴ്ത്തിടും.
നിശ്ചയം
ചേറിലാഴ്ത്തി
പതിയിരുന്നു പണി തരും
നിനക്ക്……
എട്ടിന്റെ പണി തരും മോനേ.
വേടാ.. നീ.. കറുമ്പൻ
പാടിയാടി വേരറുക്കും
പട നയിക്കും കാട്ടുമക്കൾ
ഊരുവാറ്റി ചോരയാക്കി
നീ കസറും സ്റ്റേജ് കണ്ട്
പട നയിച്ചു
തകർത്തെറിയും
സവർണ്ണമോങ്ങികൾ
വേടാ… നീ കറുമ്പൻ
ചവച്ചു തിന്ന
മയക്കുപൊടി
നിനക്ക് ശരി
എനിക്ക് തെറ്റ്
നിന്റെ ശരി
എന്റെ തെറ്റ്… എന്റെ തെറ്റ്
തെറ്റ്…. തെറ്റ്… തെറ്റ്.
വേടാ.. നീ കറുമ്പൻ
നീതികെട്ട മയക്കുപൊടി
കോട്ടകെട്ടി ഒളിച്ചു വച്ച
വേടാ… നീ.. തെറ്റ്
നീതി കേടിൻ
ശരിയറിയൂ…
തെറ്റ്.. തെറ്റ്… തെറ്റ്
നീ ചെയ്തത് തെറ്റ്

അനിൽ ശിവശക്തി

By ivayana