തുടങ്ങിയ വസന്തത്തിൽ
ജീവിതം പൂക്കും മുമ്പേ
അവളുടെ നെറ്റിയിൽ
ചോര വീഴ്ത്തി
സിന്ദൂരം മറച്ച ഭീകരത !
പറിച്ചെടുത്ത കരളിനെ
ചുട്ടെടുത്ത ഭീകരത !
കുഞ്ഞിളം മേനികളെ
ചിതറിത്തെറിപ്പിച്ച ക്രൂരത !
ജീവിതം ആഘോഷമാക്കാൻ –
മാത്രം എത്തിയോരെ
ആക്രോശിച്ചു ,
കത്തിച്ചു ചാമ്പലാക്കിയ
കൊടും ഭീകരത !
എന്നിട്ടുമാ കൈകൾ
പിന്നെയും നീണ്ടു വരുന്നു !
‘മാ നിഷാധാ ‘ഭീകരാ
നിന്റെ ഭീകരതയുടെ
വേരറക്കുംവരെ
ഇനിയില്ല വിശ്രമം
ചോരക്കൊതിയില്ലെങ്കിലും,
മക്കൾക്കു വേണ്ടി ,
എന്റെ മണ്ണിന്റെ
പ്രതിജ്ഞയാണിത് !

By ivayana