രചന : ബി.സുരേഷ്കുറിച്ചിമുട്ടം✍
കൗമാരമിന്നന്ധരായിയെങ്ങോട്ട് പായുന്നു
കനിവില്ല കരളില്ല കണ്ണില്ലവർക്ക്
കാഴ്ചകളെല്ലാം പുതുപുത്തനാകുന്നു
കലഹങ്ങളെല്ലാം കാര്യമില്ലാതല്ലോ!
നേടുവാനില്ലിനിയീ ഭൂവിലൊന്നുമേ
നാളെയെന്തെന്നു നിനപ്പതു മില്ല
നേരിൻ്റെ പാതയുമെന്നോ മറഞ്ഞു
നാടുംനഗരവുമിന്നു വിട്ടൊഴിയാത്തലഹരിയിലല്ലോ!
പറയുവതൊന്നുംകേൾക്കുവാൻ കാതില്ല
പറഞ്ഞീടിൽ പടമാക്കിമാറ്റും പകൽ പിറക്കെ
പകയെരിയുന്നുള്ളിൽ പതയ്ക്കും
പലകൂട്ടുലഹരിയിൽ വിതയ്ക്കും കലഹം!
എന്നുതീരും ഗതികെട്ടൊരീനാളുകൾ
എന്തും സഹിച്ചങ്ങു പുലരുവാൻ വിധിയോ
എണ്ണിയെണ്ണിപറഞ്ഞാലുമൊടുങ്ങില്ലയൊന്നും
എല്ലാമൊരിക്കലൊഴിഞ്ഞങ്ങുപോകണം നിശ്ചയം!
ബന്ധമില്ല സ്വന്തമില്ല സൗഹൃദമെന്നതുംമറക്കും
ബന്ധിച്ചുപോയിന്നു യുവതയെ രാസലഹരിയാൽ
ബഹുമുഖപ്രതിഭയും വെളിച്ചം മറച്ചങ്ങുമുഴുകുന്ന ലഹരിയിൽ
ബന്ധനമറ്റൊഴിയാനാവാതെ ബഹുദൂരം പായുകയല്ലോയിന്നീ തലമുറ!!
