രചന : അലി ചിറ്റയിൽ ✍
കാണുന്നുനാം പുഞ്ചിരിയോടെ
ഓരോ മനുഷ്യരെയും…
ഉളളംനീറുന്ന മനസ്സറിയതെ
നമ്മളുംകൂടെ ചിരിക്കുന്നു
അവൻറെ കണ്ണുനീർ കാണാതെ…
ചിരിയിൽ മാഞ്ഞുപോകുന്ന കണ്ണുനീർ തുള്ളികൾ
കാണാതെപോകുന്നു നമ്മളെല്ലാവരും…
അവൻ്റെ വേദനയെന്തെന്നറിയിക്കാതെ പുറം ലോകരെ.
അഭിമാനമാണില്ലായ്മയിലും.
ഗതിയില്ലാ കായലിൽ മുങ്ങി താഴുമ്പോൾ
അഭിമാനമെന്ന പിടിവള്ളി പൊട്ടി താഴെ പതിക്കുന്നു…
രക്ഷക്കായ് ഞാൻ തേടുന്നു കരങ്ങൾ പലരുടെയും
സഹായഹസ്തങ്ങൾ നീളുന്നു എന്നിലേക്ക് നന്മനിറഞ്ഞവരെ
നന്ദി… നന്ദി.. നന്ദി…
ഉള്ളറിയാതെൻ്റെ നേരെ തൊടുത്തു വിടുന്നു
കുറ്റങ്ങളും പരിഹാസ ശരങ്ങളും
ചില ദിക്കുകളിൽ നിന്നും
ഏൽക്കില്ലെനിക്ക് നോവില്ലെനിക്ക്
മരവിച്ച മനസ്സിലേക്ക്
തകർന്ന ഹൃദയങ്ങളിലേക്ക്…
