രചന : രാജു വിജയൻ ✍
എനിക്ക് നിന്നോട് ഇഷ്ടമായിരുന്നു
നീയെന്റെ പെങ്ങളെ വിധവയാക്കുന്നത് വരെ..!
എനിക്ക് നിന്നോട് സ്നേഹമായിരുന്നു
നീയെന്റെ നാഥനെ അവഹേളിക്കുന്നത് വരെ..!
എനിക്ക് നിന്നോട് അനുകമ്പയായിരുന്നു
നീയെന്റെ രക്ഷകരുടെ രക്തം ചീന്തുന്നത് വരെ..!
എനിക്ക് നിന്നോട് അടുപ്പമായിരുന്നു
നീയെന്റെ സഹോദരന്മാരെ എന്നിൽ നിന്നും
അകറ്റുന്നത് വരെ..!
എനിക്ക് നിന്നോട് സഹതാപമായിരുന്നു
നീയെന്റെ സർവസ്വമായ ഭാരതാംബയുടെ
സിന്ദൂരം മാക്കാൻ ശ്രമിക്കുന്നത് വരെ..!
എനിക്ക് നിന്നോട് ഇപ്പോൾ
എനിക്ക് പോലും നിർവചിക്കാൻ
കഴിയാത്ത തരത്തിലുള്ള
പേരറിയാത്ത ഒരു തരം നിർവികാരതയാണ്
നിന്റെ മണ്ണിലുള്ള നിരപരാധികളെ
നീ കൊലക്കയറിലേറ്റും മുൻപ്
നീ അനുഭവിക്കുന്ന ഒരു തരം
മരണത്തിന്റെ കൊടും തണുപ്പ് പേറുന്ന
പച്ച രക്തത്തിന്റെ ചാലുകളിൽ
ദാഹനീർ തിരയുന്ന ഒരു തരം
വന്യമായ നിർവ്വികാരത..ഒരു തരം
വന്യമായ നിർവ്വികാരത…!!
