നിറംമങ്ങിയ വിറ്റഴിയാ ചരക്കുകൾ
നിറപ്പൊലിമയോടെ അണിനിരക്കുന്നു
വേട്ടക്കാരനെ വേട്ടയാടുന്നകാലം
വേടന്റെ കെണിയിൽ പിടയുന്നവർ.
ചാരിത്ര്യബോധം ജ്വലിപ്പിക്കാൻ
ഒറ്റമുലച്ചിയുടെ ചുടു ചോര വീണ മണ്ണ്
മണ്ണിൽ കുഴികുത്തി അടിയാളർക്ക്
കഞ്ഞി വിളമ്പിയതമ്പ്രാക്കളുടെ പുനർജ്ജന്മം.
കലിവേഷ ധാരികൾഅരങ്ങു വാഴുന്നു
ക്രൂശിക്കപെട്ടവർ വാഴ്ത്തപ്പെടുമെന്ന
കാലത്തിന്റെ കണക്ക് പുസ്തകസാക്ഷ്യം
കല്ലുരുട്ടി പൊട്ടിച്ചിരിക്കാൻ മാത്രമായി.
തലയ്ക്കുമീതെ വാൾമുന ഉണ്ടെന്നറിഞ്ഞു തന്നെ
ഈയ്യാംപാറ്റകളായിവെന്തുനീറാൻ പോർച്ചട്ടയോടെ
സമരാണാങ്കണത്തിനായൊരുങ്ങുമ്പോ
കാലം കണക്ക്പുസ്തകത്താളൊരു ക്കുന്നു.
വാക്കുകളെ,വരികളെ,നോക്കിനെ , ചോദ്യങ്ങളെ
ഭയക്കുന്നവർ അണിയറയിൽ ആയുധങ്ങൾ
രാകി മിനുക്കുന്നു നാവില്ലാത്തവരുടെ
നാവാവുന്നോരുടെ നാവറുക്കാൻകച്ചകെട്ടുന്നു.

ദിവാകരൻ പികെ

By ivayana

Leave a Reply

Your email address will not be published. Required fields are marked *