പുലർകാലമഞ്ചുമണിയാകുന്ന നേരത്ത്
ഉറക്കമുണർന്നിട്ടടുക്കളയിലായിട്ട്
നിൽക്കുന്ന നേരത്ത് അമ്പലത്തിൽ നിന്ന്
കേൾക്കാം നമ്മൾക്ക് സുപ്രഭാതസംഗീതം
അപ്പോഴും നമ്മൾ കിടന്നുറങ്ങീടും
കുറച്ചൊന്ന് കഴിയട്ടേ എന്നു കരുതീട്ട്
എന്നാലായുറക്കിനേം ഭഞ്ജിച്ചു കൊണ്ടവൾ
കുളിച്ചു കുറിതൊട്ട് ചായയും കൊണ്ടായി
വന്നിട്ടു വിളിക്കുന്നോരാ നേരത്തായി
കണ്ണും തിരുമ്മിയുണർന്നിട്ടാ ചായയേ
വായ്പോലും കഴുകാതെ മോന്തുന്നു നമ്മൾ
ചായ കുടിക്കുന്ന നേരത്തു കേൾക്കാം
കുക്കറിൻ ശൂ…ശൂ ശബ്ദകോലാഹലം
ആ സമയത്തായിത്തന്നേ കേൾക്കാം
ദോശതൻ ശൂ ..ശൂ ശബ്ദങ്ങളേയും
അപ്പോഴുണർന്നതാ കുട്ടികൾ രണ്ടുപേർ
അവരെ സ്നേഹത്താൽ പല്ലൊക്കെ തേപ്പിച്ച്
അവർക്കും നല്കുന്നുണ്ടവൾ ചായയേ
പിന്നേയും ദോശയും കറിയേയുമൊക്കേ
മക്കളേക്കൊണ്ട് തീറ്റിക്കുന്നവൾ
ആയോരു സമയത്തായ് എനിക്കും നൽകുന്നു
ദോശയെ സ്നേഹത്തിൻ മുഴുമുഴുപ്പോടേ….
അതുകഴിയുമ്പോൾ അടുക്കളയിലായിട്ട്
തകൃതിയായ് ചോറും കറിയുമുണ്ടാക്കുന്നവൾ
കുട്ടികൾക്കുസ്ക്കൂളിൽ കൊടുത്തയക്കാനും
ജോലിക്കു പോകുന്ന എനിക്കു തരാനും
ഒരുകൊച്ചു ടിഫിൻ ബോക്സിൽ സന്തോഷപൂർവ്വം
ഉച്ചയ്ക്ക് കഴിക്കാനായ് ചോറും കറിയും
സ്നേഹത്തോടങ്ങ്
തന്നുവിടുന്നവൾ
അവളെന്തു ചെയ്യുന്നു എന്നൊരാൾ ചോദിച്ചാൽ
യാതോരുമടിയും കൂടാതെയായിട്ട്
ഞാനും നിങ്ങളും ഹ്രസ്വമായ് പറയും
അവൾ……. അടുക്കളക്കാരിയെന്നുറക്കേ ..

ലാൽച്ചന്ദ്

By ivayana