ദൂരെ കുളമ്പടിയൊച്ച മുഴങ്ങുന്നു.
വരികയാണവൾ ആമസോണിന്റെ നായിക
കാരിരുമ്പാണവൾ, ഉലയാത്ത പെൺകരുത്താണവൾ, ഉന്നം പിഴയ്ക്കാത്ത
പോരാളിയാണവൾ,ആമസോണിന്റെനായികയാണവൾ
ഖഡ്ഗ സീൽക്കാരം സംഗീതമാക്കിയോൾ
അസ്ത്ര വേഗത്തിലധിവേഗ ലക്ഷ്യങ്ങൾ ഭേദിച്ചോൾ
അമ്പിന്റെ ലക്ഷ്യം ശരിപ്പെടുത്താൻ
ദുഗ്ദ്ധമൊഴുകുന്ന കൊങ്കയരിഞ്ഞവൾ
ഹിപ്പൊലിറ്റസിന്റെ ആത്മാവാവേശിച്ചവൾ
ആമസോണിന്റെ പെൺകരുത്താണവൾ
നായാടിയല്ലവൾ, നായികയാണവൾ
പെണ്ണെന്ന പേരിനൊരർത്ഥം ചമച്ചവൾ
പൗരുഷത്തെ നേരെ വെല്ലുവിളിച്ചവൾ
പെണ്ണിനെ നന്നായ് വിളക്കി വളർത്തിയോൾ
എതിരാളി പേടിച്ച സ്‌ത്രയിണതയാണവൾ
എതിരിനെ പുല്ലുപോൽ അരിഞ്ഞു വീഴ്ത്തിയോൾ
യവനനും, തുർക്കിയും, ചീനനും, ഹൂണനും
ആപേരു കേട്ടൊന്നു വിറച്ചിരുന്നു പണ്ടേ
ചരിത്രമെന്നും തണുപ്പേറ്റുറങ്ങുന്ന
ഡാന്യൂബിന്റെ രമണീയ തീരങ്ങളിൽ
രണത്തിന്റെ നിണമണമറിയിച്ചവൾ ഒത്റീറ
ചെങ്കടൽ തീരത്ത് തോരാത്ത ചോരയാൽ
കരിങ്കടൽ തീരത്തെ സങ്കടം മായിച്ചോൾ
ആറ്റിക്കിന്റെ വിജയ പതാകയിൽ
ഗൂഡതതന്ത്രം മെനഞ്ഞ ചതിയന്റെ
തലയറു ക്കാൻ പടവാളുയർത്തിയോൾ
വിജയം വരിച്ച പടക്കളത്തിൽ സോദരി
യോടൊത്തു പിടഞ്ഞു മരിച്ചവൾ
ഒത്റീറ യാണവൾ, ആമസോണിന്റെ നായികയാണവൾ.
പെണ്ണെന്ന വാക്കിനെ യടിമയായ് കണ്ട
യവനർക്ക് വാളിന്റെ മിന്നൽ സമ്മാനിച്ചവൾ
ശിക്കാരിയായ തീസ്യൂസിനും കൂട്ടർക്കും
പെൺ കരുത്തെന്തന്നു കാട്ടികൊടുത്തവൾ.
മരണം മണക്കുന്ന ലിബിയൻ മരുഭൂമി
പടയിൽ ജയിച്ച പെൺ കരുത്തേ
നിന്നെ മിറീനയെന്നു വിളിച്ചു പുരാണങ്ങൾ
ചരിത്രത്തിന്റെ കാണാമറയെത്തെവിടയോ
വിസ്മരിച്ചു നിന്നെ ചരിത്ര മെഴുതിയോർ
ത്രേഷ്യർ ഒരുക്കിയ ചതിയുടെ കൂടാരം
മോപ്സസിൻ കുന്തമായി നെഞ്ചിലേറ്റുമ്പോഴും
പുഞ്ചിരി കൊണ്ടു മരണത്തെ വരിച്ചവൾ
ആമസോണിന്റെ നായികയാണവൾ
ഒരു സഹസ്രം കപ്പലുകൾ ഒരുമിച്ചു തേടിയ
മായാ മുഖമുള്ള ഹെലനെന്ന സുന്ദരി
മരിക്കുന്ന ട്രോയിയെ ഒരു മുഴം താങ്ങുവാൻ
അസ്ത്രം തൊടുത്തവൾ പെന്തീസലിയ
ആമ സോണിന്റെ നായികയാണവൾ
പെൺ കരുത്തിന്റെ പ്രതീകമാണവൾ
ഒരു കണ്ണീർക്കണം അവൾക്കായി നൽകി
പ്രാണൻ പിടയുന്ന വേദനയോടവൻ
യവന നായകൻ അക്കിലസ് ദേവൻ
ഒരു വെട്ടു കൊണ്ടൊരു കരുത്തറുത്തെടുത്തു
ബ്യുസിഫലസിന്റെ പുറമേറിയലക്സാണ്ടർ
വിജയക്കൊടി നാട്ടി വാണിടുമ്പോൾ
ശക്തി ചോരാത്തൊരു പെൺകിടാവിനായി
വീരന്റെ ബീജമാ വയറ്റിൽ മുളപ്പിച്ചവൾ
പെണ്ണിന്റെ പോരിന്റെ വീരറിയിക്കുവാൻ
മുന്നൂറ് പേരെ പകു‌തതു നൽകി
വിസ്മയത്തോടെ ഫിലിപ്പിന്റെ പുത്രനും
ആമസോണിന്റെ കരുത്തറിഞ്ഞു
ദൂരെ കുളമ്പടി നാദമുയരുന്നു
വരികയാണവൾ ആമസോണിന്റെ നായിക
കേൾക്കുക , ഖഡ്ഗത്തിൻ സീൽക്കാര നാദം
ലോകം പിളർക്കാനായി അവൾ വരുന്നു
ആമസോണിന്റെ നായിക

By ivayana