പറ്റിച്ചതായിരു,ന്നുവ്വോ?
പറഞ്ഞു പലകാലമായ്
ഏവവുമൊന്നാണന്നിതു
മാനുഷരൊന്നാണെന്നതും
പലപല ദേശത്തുള്ള
പലപല കാലത്തുള്ള,
സസ്യജാലത്തെ നോക്കുക
ജന്തുജാലത്തെ നോക്കുക
ആരു പറഞ്ഞു ഒന്നെന്ന്
രുപത്തിലും ഭാവത്തിലും
ഒരിടം, നീതിനിയമം
മറ്റൊരിടത്തെയനീതി
ഭാഷകളനവധിയും
വേറിട്ട സങ്കല്പങ്ങളും
വിവിധ പുരാവൃത്തവും
വല്ലാത്ത ദർശനങ്ങളും
ഇതുവരെക്കാണാപ്പൊരുൾ
ഇനിയുമറിയാപ്പൊരുൾ
കണ്ണിൽ പെടാത്ത ചേതന
എത്രെത്ര കോലാഹലങ്ങൾ
എന്തിനീ കഠിനശ്രമം
ഇതു ജീവഭാഷയല്ല
ഇതുജീവ പാതയല്ല
ഭാഷയില്ലാ ജീവജാലം
തന്നുടെ ജീവിതം ഭാഷ
അമ്മഹാ വാചാലമൗനം
ഇല്ല പണ്ഡിതഗർവ്വങ്ങൾ
എന്തിനീ മാനവഭാഷ
ധ്യാനത്തിൻ,ധ്യാനത്തിനുള്ളിൽ
അശരീരി ഭാഷണങ്ങൾ
നിഴലില്ലാ രൂപജാലം
കോടാനുകോടിയാത്മാക്കൾ
ഇതു സനാതന വിശ്വം
ഇരുളു, പകലില്ലാത്ത
തിരിയാത്തെന്നാത്മഭൂമി
എരിയാത്ത സൂര്യബിംബം
അണയാത്ത കിരണകരം
അനുപമ ചിദാകാശം
ഭൂഗുരുത്വത്തിനും മീതെ
എങ്ങും ചരിക്കുന്നു പ്രാണൻ
എല്ലാമറിയുന്നു ജീവൻ
എല്ലാമേ കേൾക്കുന്നു ജീവൻ
എല്ലാമറിയുന്ന മൗനം
ഇതാണു ജീവൻ്റെഭാഷ
ഇല്ലിതിൽ കവിവചനം
ഇല്ലിതിൽ വയ്യാകരണം
ഈ ഭാഷ വന്നു കരേറേ
ഭൂഭാഷകൾ വിട്ടുപോകും
മൃതഭാഷ വിട്ടുപോകും
വലംവയ്ക്കാ ഭൂമികയിൽ
മനമറ്റ ഭൂമികയിൽ
നിതാന്ത സൂര്യപ്രഭയിൽ
വ്യാപരിക്കും സമാധിയിൽ
അനുഭവ ഭാഷയിതിൽ
അനവദ്യ ഭാഷയിതിൽ
നോക്കവെ മാനസത്തിൽ
ധ്യാനനിർല്ലീനമീവേള
മാനസത്തിന്നുമപ്പുറം
അതിമാനസ ഭാഷയീ
മഹാമൗന ഭാഷയുമീ !!

കലാകൃഷ്ണൻ പൂഞ്ഞാർ

By ivayana