രചന : ഷിബു കണിച്ചുകുളങ്ങര✍
കാണും നേരംകണ്ണിനഴക്
കണികണ്ടാലോ ഏഴഴക്
മധുരനിവേദ്യം കണ്ണനഴക്
വെണ്ണനൈവേദ്യം പൊന്നഴക്
കുണുങ്ങി വരുന്നു പൂവുടല്
കനകച്ചിലങ്ക കിലുകിലുങ്ങി
കൈവള കാൽതള കിലുക്കി
അടിച്ചാടിവരുന്നു പൊന്നുടല്
പൂത്തിരി പുന്നാരം തേൻമൊഴി
കളമൊഴി കിന്നാരം കനിമൊഴി
അഴകെഴും വഴിയേ ചാഞ്ചാട്ടം
അളവില്ലാ ബാലകർ തുള്ളാട്ടം
മധുരമീ നോട്ടംനർത്തനഭാവം
കൊഞ്ചലുമായീ മൃദുമന്ദഹാസം
അടിയുംപാടിയുമെന്നുമങ്ങനെ
വൃന്ദാവനവാസം പുണ്യം ഹരേ.
