രചന : ശിഹാബുദ്ദീൻ പുത്തൻകട അസീസ് ✍️
ഈ പഠിപുരയിൽ,
ഇന്നു നീ ,
ഇഴചേർത്ത-
ഈണമാർന്ന-
കവിതയായ്.
സ്വരമേകിയ,
സുന്ദരിയായ –
സരസ്വതിയ്.
നിൻ മൊഴികൾ,
നിൻ മിഴവാർന്ന-
നന്മ മലരുകൾ,
നമ്മേ പുണരും,
നൽമുത്തുമണികളായ്.
നിൻ ചേലയിൽ നിന്ന്,
നിർഗളം ചൊരിയും,
നീരിൽ പളുങ്കുമണികൾ,
നാടിൻ വറ്റാത്ത –
നറുമണജലാശയമായ്.
പലവർണ്ണ-
പതംഗങ്ങൾ,
പാറിനടക്കും,
പാഠിപ്പുരയായ് ,
പലരസനകളായ്.
മതിവരാതെ ,
മനസ്സിൽ-
മഴവില്ല് വിടർത്താം,
മാനസ്സകൗതുക-
മതിരശ്മികൾ.
ഇരുട്ടിനെയാട്ടും,
തിരിതെളിക്കാം,
ഈ കൊച്ചുക്ഷേത്രമിതിൽ.
ഈ വാനിൽ തളരാതെ,
ഉയരുവാൻ.
നക്ഷത്രകൂടാരമതിൽ,
ഊഞ്ഞാലിടാൻ.
മുത്തമേകുക,
സുന്ദരസ്വര –
വൃഞ്ജനങ്ങളെ .
സരസ്വതി,
മണികളെ ,
സ്വരപവിഴങ്ങളെ
ശുഭമാം,
ശാസ്ത്ര –
ശാഖപുണരുവാൻ،
മാറോടുചേർത്ത്-
പൂണാൻ.