മിഠായിത്തൊലികളും പ്ലാസ്റ്റിക് പേപ്പറും
മണ്ണിൽ വീണു പുതയുന്നു…
മണ്ണിൽ വീണു പുതയുന്നു….
മണ്ണിൽ വീണു പുതഞ്ഞാലോ?…
മണ്ണിനും മർത്ത്യനും നാശം മാത്രം…..
മണ്ണിനും മർത്ത്യനും നാശം മാത്രം…..
മണ്ണിൽ മാലിന്യം കൂടുന്നു
മണ്ണിൽ മരങ്ങളും കരയുന്നു…..
മണ്ണിൽ മരങ്ങളും കരയുന്നു…..
മണ്ണിൻ ജീവ നാഡിയാം പുഴകളും
മാലിന്യം കൊണ്ട് മൂടുന്നു…..
മാലിന്യം കൊണ്ട് മൂടുന്നു…..
മനുഷ്യന്റെ നീച പ്രവർത്തിയാലിങ്ങനെ
മണ്ണും മനുഷ്യനും മരിക്കുന്നു…..
മണ്ണും മനുഷ്യനും മരിക്കുന്നു…..
മീനും പുഴകളും മരിക്കുന്നു……
മോചനമൊന്നു കൊതിക്കുന്നു…..
മീനുകൾ എങ്ങോ മറയുന്നു……
മനസ്സൊന്നു നമ്മൾ വെച്ചാലോ?
മണ്ണിനെയെന്നും രക്ഷിക്കാം…..
മാലിന്യമെല്ലാം മാറ്റിടാം….
മരങ്ങൾ വെച്ചു നട്ടീടാം
മണ്ണിൽ പുതുജീവൻ നൽകീടാം…..
മണ്ണിൽ വസന്തം നിറച്ചിടാം..,.

സഫീല തെന്നൂർ

By ivayana

Leave a Reply

Your email address will not be published. Required fields are marked *