വികസനമെന്നോരാ ലക്ഷ്യത്തേ മുൻനിർത്തി
രാഷ്ട്രീയരാഷ്ട്രീയ വാദങ്ങൾ തീർത്തിട്ട്
കരയേയും അതുപോലെ ആകാശത്തിനേം
നശിപ്പിച്ചുകൊണ്ടായി മുന്നേറും നമ്മൾ,….
സമുദ്രത്തിനേയും നശിപ്പിച്ചുകൊണ്ട്
കുതിക്കുന്ന കാഴ്ചയതൊന്നാണല്ലോ
ഞാനും നിങ്ങളും കാണുന്നീ കാലത്തിൽ
ശക്തമാം തിരമാല ആർത്തലച്ചെന്നാൽ
കോടിക്കണക്കിനാം പ്ലാസ്റ്റിക്ക് മാലിന്യം
സമുദ്രത്തിൻ തൻ്റെനെഞ്ചിലായങ്ങിനേ
ചോദ്യത്തിൻ രൂപേണെയായിക്കൊണ്ടിന്ന്
ചൂണ്ടുവിരലതൊന്നുയർത്തുന്നുണ്ടല്ലോ?
ചൂഷകൻമാരായ നമ്മളോടങ്ങിനേ ..
ജൈവാജൈവ മാലിന്യം കൊണ്ടും
ശാസ്ത്രത്തിന്നൊട്ടേറെ പരീക്ഷകൾ കൊണ്ടും
നമ്മൾതൻ സമുദ്രങ്ങളെല്ലാമേയിന്ന്
ദിനേനെയെന്നോണം മലിനപ്പെടുന്നുണ്ട്
ആധുനീകതയെന്ന വാക്കുകൊണ്ടതുപോലെ
വികസനമെന്നോരാ വാക്കുകൊണ്ടതുപോലേ
കടലിനേം നമ്മൾ ചൂഷണം ചെയ്യുന്നു
വരും വിനായ്കകളൊന്നും നോക്കാതേ
നശിക്കുന്നു നമ്മുടെ മൽസ്യസമ്പത്തിവിടേ
നശിക്കുന്നു നമ്മുടെ തുറകളിലേ ജീവിതവും
ആർത്തലച്ചുയരുന്ന സത്യമാം സമുദ്രത്തിൽ
തുറയിലേ പട്ടിണി മാറ്റുവാനായിട്ട്
ജീവിതത്തിൻ്റേ പങ്കായം തുഴയുന്ന
പാവമാം സമുദ്രത്തിൻ സത്യമാം മക്കളേ
കുരുതികൊടുക്കുന്ന വികസന പ്രവർത്തനം,
സമുദ്രത്തിലും നമ്മൾ വിടരാം മനുഷ്യൻമാർ
നടത്തുന്നോരീയോരു വികലമാം കാലത്ത്
ഭൂമിയുമാകാശവുമില്ലായ്മ ചെയ്തിട്ട്
നക്തഞ്ചരൻമാരാം നമ്മൾ മനുഷ്യർ
ദുഷിച്ച മനസ്സാലേ തീർക്കുന്നുണ്ടല്ലോ
സത്യത്തിൻ പര്യായമായോരാ കടലിനേം…………

ലാൽച്ചന്ദ്

By ivayana

Leave a Reply

Your email address will not be published. Required fields are marked *