പല്ലും നഖവും മൂർച്ചകൂട്ടി
കുരുതിക്കള മൊരുക്കി,
മുഖം മിനുക്കി കാത്തിരിക്കുന്നു
പച്ച മാംസം കൊത്തി വലിക്കാൻ.
വേഷ പ്പകർച്ച യോടെപാ ൽ
പുഞ്ചിരിയാൽആട്ടിൻ തോലണിഞ്ഞ
ചെന്നായ്ക്കൾഅടിവസ്ത്രം പോലും
പണയ പ്പെടുത്തിവെളുക്കെ ചിരിക്കുന്നു
ഭാരതാംബ യുടെ മാറിൽ വെള്ള പൂശിയ
വാക്കാൽപഴകിദ്രവിച്ച പൗരാണികതയെ
ഭോഗിച്ച് നെഞ്ചിൽകൊടിനാട്ടി
നെഞ്ഞൂക്ക് കാട്ടി വീ രവാദംമുഴക്കുന്നു.
പന പോലെ വളർന്നെന്നഹങ്കാരത്തിൽ
നെറികേടിന് പുതു ഭാഷ്യംരചിച്ച് പുര
കത്തുമ്പോൾ വാഴ വെട്ടാൻ മത്സരിച്ച്
അവസാനചില്ലിക്കാശും പങ്കിട്ടെടുക്കുന്നു.
മോഹ വല യിൽ പതിക്കും ഭാഗ്യന്വേഷികൾ
അടിത്തറഇളകിയചായംതേച്ച്മിനുക്കിയകൊട്ടാരത്തിൽ
ക്ഷിപ്ര കോപികളാംശവം തീനികളുടെ
വലയിലാണെന്നറിയുന്നില്ല.

ദിവാകരൻ പി കെ

By ivayana

Leave a Reply

Your email address will not be published. Required fields are marked *