ഓർക്കാം നമുക്കിനി
ഒരു പിടി ചാരമായ്
മാറിയ മനുഷ്യർ തൻ
നന്മകളെ ഓർത്തിരിക്കാം
ജീവിത സ്വപ്നങ്ങൾ
അഗ്നിയായെരിയവേ
കണ്ണീർ മഴയ്ക്കതിനെ
കെടുത്തുവാനാവുമോ…?
കദനപ്പുകപ്പടലങ്ങൾ
ചുറ്റിലും പടരുമ്പോൾ
സാന്ത്വന കുളിർക്കാറ്റായി
തഴുകിത്തലോടാം….
ആശ്വാസവാക്കുകളില്ലീ
ദുരന്തം വിതച്ചൊരീ
കണ്ണീർ കെടുത്തുവാനായി.
മനുഷ്യർ നാം കേവലം
നിസ്സഹായരല്ലോ….!!
ദുരന്തങ്ങൾ നമ്മെ പഠിപ്പിച്ച
പാഠങ്ങളോർക്കുക നാം…..
ഒരു പിടി ചാരമായി മണ്ണോടു
ചേർന്നവർക്കശ്രുപുഷ്പങ്ങൾ
സമർപ്പിപ്പൂ ഞാൻ…..🌹🌹🌹

ഷാജി പേടികുളം

By ivayana