രചന : ഹരിദാസ് കൊടകര✍️
ഏറെ നിശയുള്ള
ശവഗന്ധ മെത്തയിൽ
പൈശാചവാസം
സ്ഥാനാന്തരങ്ങൾ
തുടരുന്നിതുള്ളിൽ
അനാദി സാഗര-
ഭുവനാധിപത്യം
വട്ടമേശയ്ക്ക് ചുറ്റും
ഉരമുള്ള സഞ്ചയം
ജഡലിപ്ത രേഖകൾ
ആടുന്ന ബഞ്ചിലെ
സൂക്ഷ്മാന്തരാളം
സഞ്ചാരത്തഴമ്പ്
മുറിഞ്ഞുപോകുന്ന
പിന്നേടുകൾ വഴി
പുഴകൾ താഴോട്ടിറങ്ങവേ
അതീതമാകുന്നു
ചൂഴ്നിലത്തെ
അടക്ക യാത്രകൾ
ഭൂമി, പച്ചപ്പ്..
പർവ്വതം, പറവകൾ
അനഘ മൂലയിൽ
പ്രേമഭാരങ്ങൾ
ചലനത്തിനെല്ലാം
പ്രാണ സമാനത
ജന്മാന്തരം-
ഉന്നമാക്കുന്ന
ഉദ്ഗീഥസാരം.
ആത്മശമ്യം സ്വനിപ്പാൽ
ശബ്ദദീപനം കണ്ട
ഒരു തുള്ളി സസ്യം..
നിബിഡ ഭാവനാ-
പുതിയ ധാതു;
എല്ലാം തുടച്ച്
ശുദ്ധമാക്കുന്നപോൽ
പശ്യമാകുന്നിടം
അഭേദങ്ങളഗ്നി-
ഉദയം ദൃശങ്ങൾ
