ഗതിമാറി കാലം കലിതുള്ളിയാടി
കാലം തെറ്റിയ മഴയായി മാറി….
മാനം നിറയെ മഴമേഘയ് മാറി..
മഴമേഘ പെയ്ത്തു താണ്ഡവമാടി…..

തോരാത്ത മഴയായ് തീരങ്ങൾ തേടി
തോടും കരയും ഒന്നായൊഴുകി…..
തോരാത്ത മഴയിൽആർത്തിരമ്പി
കാറ്റായി വന്നു കൊടും കാറ്റായി മാറി ….

കൊടും കാറ്റിൽ മരങ്ങൾ കടപുഴകി
കാറ്റിൻ അലകൾ ആർത്തിരമ്പി…..
ആയിരം വീടുകൾ ചിന്നി ചിതറി
ആരുമില്ലാതെ പലരും തേങ്ങി…

കായ്ക്കും മരങ്ങളും കടപുഴകി
കിളികൾ തൻ കൂടുകൾ തകർന്നുപോയി…..
കിളികൾ തൻ രോദനം മാത്രമായി
കൂടണയാൻ കഴിയാതെ കിളികളും അകന്നു പോയി…..

കണ്ട സ്വപ്നങ്ങളെല്ലാം തകർന്നുപോയി
തോരാത്ത മഴയിന്ന് തീരാദുഃഖമായി മാറി……..
എത്ര ജീവൻ കവർന്നെടുത്തു പോയി
അവസാന നിമിഷമായെന്ന് തോന്നി…….

സഫീല തെന്നൂർ

By ivayana

Leave a Reply

Your email address will not be published. Required fields are marked *