ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

മതിലുകെട്ടി മതിലുകെട്ടി
മനുഷ്യനിന്നെവിടെ എത്തി?
മതിലു കൊണ്ടു മറച്ചുമറച്ചു
മനുഷ്യത്വം പിടഞ്ഞുപോയ്
രാജ്യമെന്ന മതിലുകൊണ്ട്
ലോകം മുറിഞ്ഞു പോയ്
അതിരു തീർത്തു പേരുനൽകി
മനുഷ്യൻ തളർന്നു ഫോയ്
ആകാശത്തു വര വരച്ചു
അവിടം സ്വന്തമാക്കി
ആഴക്കടലും പകുത്തെടുത്ത്
തിരകൾ തിരിഞ്ഞു പോയ്
രാജാക്കന്മാർ പണ്ടുതൊട്ടേ
അതിരു വരച്ചവർ
പ്രഭുക്കന്മാരോ കാലാകാലം
അഹങ്കാരം കുറിച്ചവർ
എല്ലാം കഴിഞ്ഞിന്നു നമ്മൾ
അതിരു തീർക്കുവാൻ
ജാതിമതം കൊണ്ടു മാത്രം
മനുഷ്യനെ തിരിക്കുന്നു..
അതിരുവിട്ട അതിരു കണ്ട്
മനം മടുത്തു പോയി
അറിയുക നാം മനുഷ്യനാണ്
അതും മറന്നു പോയ്
മനുഷ്യസ്നേഹമെന്നുമെന്നും
ചേർത്തു പിടിക്കണം
മതം പറഞ്ഞു നിറംതിരഞ്ഞൂ
മരിക്കാതിരിക്കണം…

മോഹനൻ താഴത്തെതിൽ

By ivayana