ഒരു കൂട്ടം കുഞ്ഞുങ്ങളെ ഒരു ക്രൂരനായ സൈക്കോയും സംഘവും പലതരത്തിൽ കൊന്ന് ഓർഗാസം അടയുന്നത് കണ്ടാണ് കുറച്ച് നാളായി നേരം വെളുത്ത് ഇരുട്ടുന്നത്. ഉറക്കത്തിൽനിന്നും ഞെട്ടിയുണർന്ന് ഞാൻ കരയാറുണ്ട്,ആഹാരംകയ്യിലെടുക്കുമ്പോൾ
കണ്ണ് നിറയാറുണ്ട്.ഏതൊരു രാജ്യമായാലും മതമായാലും എനിക്ക് ഇതേതോന്നൂ.

അക്ഷരങ്ങളിൽ ആ കുഞ്ഞുങ്ങളെ വരച്ചിടാനും മറന്നുപോയ പ്രാർത്ഥനയെ പിന്നെയും മടക്കിയെടുക്കാനും മാത്രമേ എനിക്ക് കഴിയുമായിരുന്നുള്ളു.
എനിക്കൊന്നും ചെയ്യാനാകുന്നില്ല. നിസ്സഹായമായൊരു അവസ്ഥ .
അപ്പോഴാണ് അപ്പുറത്ത് നിൽക്കുന്ന ഒരുവനെ ആ സൈക്കോ കല്ലെടുത്ത് എറിയുന്നത്.അവൻ മടിച്ചില്ല.ആവുന്നത് പോലെ തിരിച്ചടിച്ചു. സൈക്കൊയെ സഹായിക്കുന്ന കുറെ സൈക്കോകൾ വേറെയുമുണ്ടായിരുന്നു. അവരോടൊക്കെ അവൻ പറഞ്ഞു, സഹായിക്കാൻ വരരുത്, വന്നാൽ അവരെയും ആക്രമിക്കുമെന്ന്…..
അടി വന്നപ്പോൾ സൈക്കോ, തന്റെ സംഘത്തോടും നോക്കി നിന്ന സാധാരണ മനുഷ്യരോടും പറഞ്ഞു തോമസ് കുട്ടി വിട്ടോടാ, ആ ബങ്കറിൽ എങ്ങാനും ഒളിച്ചിരുന്നോ എന്ന്.ഇതൊക്കെ കണ്ടുനിൽക്കുമ്പോൾ എന്നെപ്പോലുള്ള മനുഷ്യർക്ക് ചെറുതല്ലാത്ത ഹാപ്പിനെസ്സ് തോന്നും സ്വാഭാവികം. അപ്പോഴും ദുഃഖം, സാധാരണ മനുഷ്യരാണ് അനുഭവിക്കുന്നത് എന്നോർത്താണ്. (ഇത് പറഞ്ഞാൽ നമ്മൾ ബുദ്ധിയില്ലാത്തോൾ ആകും )

സൈക്കോ കുട്ടികളെ കൊന്നെറിയുന്നത് കണ്ട് ആർത്തുവിളിക്കുന്ന പൊട്ടിച്ചിരിക്കുന്ന അതീവ ക്രൂരന്മാരായ ചില മനുഷ്യരെയും കണ്ടു. അവരുടെ തുറുപ്പുചീട്ടും വിനോദവും ഓർഗാസവും മുഹമ്മദ്‌ നബിയെക്കുറിച്ച് പോക്രിത്തരം പറയുക എന്നതാണ്.
അല്ലയോ പോക്രികളെ,നിങ്ങൾ മുഹമ്മദ്‌ നബിയെക്കുറിച്ച് എന്ത് പറഞ്ഞാലും എനിക്കൊരു കോപ്പുമില്ല….. കാരണം നീയൊക്കെ പറഞ്ഞത് കൊണ്ട് മാഞ്ഞുപോകുന്നതൊന്നും മുഹമ്മദ്‌ അവരെ വിശ്വസിക്കുന്നവർക്കിടയിൽ (നിന്റെയൊക്കെ മുത്ത്) ഉണ്ടാക്കിയിട്ടില്ല.

ആയിഷയെ ബലാത്സംഗം ചെയ്തതും അടിമ സ്ത്രീയെ പ്രാപിച്ചതും മോന്റെ പെണ്ണിനെ ലൈംഗികമായി ഉപയോഗിച്ചതും ഓക്കെ പറയുമ്പോൾ ചിരിയാണ് വരുന്നത്, പറയുമ്പോൾ വിശ്വസനീയമായത് തള്ളിവിടുക.ഇടുന്നത് അറപ്പുളവാക്കുന്ന മാലിന്യം ആണെന്ന് അവർക്കറിയാം, ആരും തിരികെയെടുത്ത് മോന്തയ്ക്ക് ഇടില്ല എന്ന തികഞ്ഞ ബോധത്തിൽ നിന്നുള്ള ഒരു വൃത്തികെട്ട കളി അത്രേയുള്ളൂ.
പിന്നെ അടുത്ത തുറുപ്പുചീട്ട് ഖുറാനിൽ അന്യമതസ്ഥരെ കൊല്ലാൻ പറഞ്ഞിട്ടുണ്ട് എന്നാണ്….. ഏതൊരു വായനയും മനസ്സിലാക്കാൻ ബുദ്ധിയുള്ളവർ വായിച്ചാലെ മനസ്സിലാകൂ എന്നാണ് പറയാനുള്ളത്.മാത്രമല്ല തൊട്ട് മുന്നിൽ ഏത്‌ ഗ്രന്ഥമാണോ ഇരിക്കുന്നത് അതൊന്നു തുറന്നുനോക്കി അതിൽ എന്താണ് പറഞ്ഞിട്ടുള്ളത് എന്നുകൂടി തിരിച്ചറിയുക.

നമ്മൾ എവിടെനിന്നും ആർജ്ജിക്കുന്ന അറിവുകൾ നമുക്ക് ഗുണം തരില്ല എങ്കിൽ ഭാരമായി കൊണ്ട് നടക്കേണ്ടതില്ല എന്ന് കരുതിയാൽ തീരുന്ന പ്രശ്നമാണ് അവിടെയുള്ളതും.
എന്റെ മതത്തെ താൻ ചൊറിഞ്ഞത് കൊണ്ട് എനിക്കൊരു കുന്തവുമില്ല. സഫി എന്ന ഞാൻ മാത്രമല്ല സർട്ടിഫിക്കറ്റിൽ ആ മതം വെച്ചിട്ടുള്ളത്. എന്റെ “മതം” സ്നേഹമാണ്.എന്നെ ചൊറിഞ്ഞയിടത്ത് ഡെറ്റോൾ കൊണ്ട് കഴുകുക എന്നല്ലാതെ കൂട്ടത്തോടെയുള്ള നിന്റെയൊക്കെ മുസ്ലിംചൊറി മാറ്റാനുള്ള ഡെറ്റോൾ വാങ്ങാനുള്ള നിവൃത്തിയോ സമയമോ എനിക്കില്ല…..

പിന്നെ ഇപ്പോൾ ചെയ്യുന്നത്, മനസ്സിലാകുന്നവർക്ക് മാത്രം ഇക്കാര്യത്തിൽ reply കൊടുക്കുക എന്നതാണ്.എന്റെ വാളിൽ പ്രതികരിക്കുക എന്നതാണ്.
എന്നിൽപോലും അന്ധമായ വിശ്വാസമില്ലാത്ത ഞാൻ ഒരു മതത്തെയും തള്ളിപ്പറയാനോ അന്ധമായ വിശ്വാസം വെച്ച്പുലർത്താനോ ഉദ്ദേശിക്കുന്നില്ല.
ഒരാളെയും വാക്കുകൾകൊണ്ട് പോലും വേദനിപ്പിക്കാതെ മുന്നോട്ട് പോകണമെന്നാണ് ആഗ്രഹം.

‼️ ഞാൻ വിമർശിക്കുന്നത് മനുഷ്യത്വത്തെ ഹനിക്കുന്നവരെയാണ്, ഒരു മതത്തെയല്ല, വിശ്വാസത്തെയുയല്ല. അങ്ങനെയൊരു വാക്ക് സഫി ഈ വാളിൽ കുറിച്ചത് നിങ്ങൾ വായിക്കില്ല…..
‼️ വെറുക്കുന്നത് ഒരു മതത്തിന് നേരെയുള്ള സംഘം ചേർന്നുള്ള അക്രമത്തെയാണ്,
‼️ചോദ്യം ചെയ്യുന്നത് ഇന്ത്യ എന്ന രാജ്യത്തിൽ ഒരു മതത്തിൽപെട്ടവർക്ക് ജീവിക്കാനുള്ള അവകാശത്തെ ചോദ്യം ചെയ്യാൻ ഏത്‌ തന്തയാണ് നിനക്കൊക്കെ right തന്നതെന്നാണ്,ഉളുപ്പില്ലേ എന്നാണ്.
‼️ കളിയാക്കുന്നത് ഒരു രാഷ്ട്രത്തിന്റെ വികസനത്തിന്‌ മുൻ‌തൂക്കം കൊടുത്ത് അവിടെയുള്ള ജനങ്ങളുടെ ക്ഷേമത്തിന് ഫോക്കസ് ചെയ്ത് സേവനം ചെയ്യേണ്ടവർ കാണിക്കുന്ന മണ്ടത്തരങ്ങളെയാണ്…..
അതേത് പാർട്ടിയായാലും എനിക്കൊന്നു തന്നെ!

‼️ അറയ്ക്കുന്നത്, മതേതരരാഷ്ട്രം ആയിട്ടും മനുഷ്യനായി പിറന്നിട്ടും ഒരേ നിറമുള്ള രക്തമായിട്ടും മതത്തിന്റെ പേരിൽ തമ്മിൽ തല്ലുന്നവരെയാണ്….. അവരുടെ ആദർശത്തെയാണ്, അതിനി ആരായാലും.
മനസ്സിലാക്കുക,സ്വപ്‌നങ്ങൾ പെറുക്കിക്കൂട്ടി ഒരു വിമാനം പറന്നുപൊങ്ങി നിമിഷങ്ങൾക്കകം കത്തി ചാമ്പലായപ്പോൾ അതിൽ പൊലിഞ്ഞ ജീവനുകളെ തിരിച്ചറിഞ്ഞത് പേരോ ജാതിയോ മതമോ ആദർശങ്ങളോ വിശ്വാസങ്ങളോ കൊണ്ടല്ല, DNA പരിശോധിച്ചാണ്…..

വളരെ കുറഞ്ഞകാലം ഈ ലോകത്തിൽ വിരുന്നുവന്ന നമ്മളാരും ഇവിടുത്തെ അധിപൻമാരല്ല.ഏത്‌ വിശ്വാസി ആയാലും മണ്ണിനോ തീയ്‌ക്കോ അടിമപ്പെട്ടാലേ പറ്റൂ….. പ്രകൃതിയാണ് സത്യം, അതേത് സൃഷ്ട്ടാവ് നിർമ്മിച്ചാലും…..
ഏത്‌ വിശ്വാസം ആയാലും അവിടെയൊരു പോസിറ്റീവ് പവർ ഉണ്ട്, അത് ഉൾക്കൊണ്ട്‌ ജീവിക്കുന്നവർ മറ്റുള്ളവർക്ക് ബുദ്ധിമുട്ടാകാതെയിരിക്കാൻ ശ്രമിക്കും. അല്ലാത്തവർ കാണിക്കുന്നത് പ്രകടനമാണ്, പ്രഹസനമാണ്…..അവർ ഒരു തരത്തിലുള്ള വിശ്വാസികളോ മാമുഷ്യസ്നേഹികളോ അല്ല.
ഏതോ അന്യഗ്രഹത്തിൽനിന്നും അതിക്രമിച്ചു കയറിയിരിക്കുന്ന നരഭോജികളാണ്. 🤌‼️

സഫി അലി താഹ

By ivayana

Leave a Reply

Your email address will not be published. Required fields are marked *