രചന : ലാൽച്ചന്ദ് ഗാനെശ്രീഅ✍️
മറക്കരുത് വായന മരിക്കരുത് വായന
അറിവെന്ന ആയുധം നൽകുന്ന വായന
അജ്ഞതയകറ്റുന്ന വായനയെന്നും
ഇരുളിൽ നിന്നും വെളിച്ചത്തിലെത്താനായ്
തുടരണം നമ്മൾ ജീവിതയാത്രയിൽ
വിജ്ഞാനം നൽകുന്ന വീഥിയാം വായന
വിജ്ഞാനകുതുകികൾ നമ്മൾ വിദ്യാർത്ഥികൾ
ചെറുപ്പത്തിലേ തന്നെ ശീലമാക്കീടേണം
വായനയെന്നത് ശീലമായ് മാറ്റിയാൽ
നല്ലോരു ജീവിതചിത്രം വരച്ചിടാം
ചരിത്രമറിയാനും ശാസ്ത്രമറിയാനും
പൊതുവിവരങ്ങളെയൊക്കെ അറിയാനും
ലോകത്തെ അറിയാനും പ്രപഞ്ചത്തേയറിയാനും
വായനയെന്നത് ശീലമാക്കീടണം
നിരോധിതലഹരിതൻ ഭീതിതമായോരു
നടുക്കുന്ന വാർത്തകൾ കേൾക്കുമീക്കാലത്ത്
പുസ്തകങ്ങളേ നമ്മൾ കൂട്ടുകാരാക്കീട്ട്
വായനയെന്നത് ലഹരിയായ് മാറ്റിയാൽ
ജീവിതവിജയമത് സുസ്സാധ്യമായീടും
വായിക്കാനായി തലകുനിച്ചെന്നാൽ
കാലമൊട്ടങ്ങിനേ കഴിയുന്ന സമയത്ത്
വായന നൽകിയ വിജ്ഞാനം കൊണ്ടായി
തലയുയർത്തീട്ടങ്ങ് നടന്നിടാം നമ്മൾക്ക്
പൊതു സമൂഹത്തിൻ്റെ ഇടയിലൂടെന്നും
ഓർക്കുക നമ്മൾ കുഞ്ഞുണ്ണി മാഷിൻ്റേ
പ്രസിദ്ധമായുള്ളോരാ ഈരടികളെയെന്നും
വായിച്ചാൽ വളരും, വായിച്ചില്ലേലും വളരും
വായിച്ചു വളർന്നാൽ വിളയും
വായിക്കാതെ വളർന്നാൽ വളയും….