(ബൈബിളിലെ – പ്രഭാഷകൻ:50: അഞ്ചു മതൽ പത്തു വരെയുള്ള വചനങ്ങൾ ‘യേശുവിന്റെ വിജ്ഞാനം’ എന്നാണ് അറിയപ്പെടുന്നത്. ഗ്രീക്ക് ഭാഷയിലാണ് വിവർത്തനം).
എത്ര മഹത്വപൂർണ്ണം – അന്ന്.
ഭാഗം: ഒന്ന്
മേഘങ്ങൾക്കുള്ളിൽ വിരിയുന്ന
പ്രഭാതനക്ഷത്രം പോലെ!
ആഘോഷ രജനിതന്നിലെ –
ചാന്ദിനിയെപ്പോലെ..!
ദേവാലയത്തിൻ മേലേ പ്രശാഭിക്കും –
പകലോനെപ്പോലെ!
വസന്തകാലത്തിൻ ഓമന –
പനിനീർപ്പൂപോലെ..!
അരുവികളിന്നരികിൽ വിരിയും
ലില്ലിപ്പൂപോലേ..!
വേനലിൽ ലബ്നോനിൽ കിളിർക്കും.-\
ഹരിതനിറപുൽതൊട്ടി പോലെ…!
ധൂപകലശത്തിൽ പുകയും
സുഗന്ധ ദ്രവ്യംപോലേ…….
മാണിക്യക്കല്ലുകളാൽ കൊരുത്തൊരു
കനകത്തിൻത്തളികപോലേ….!
കായ്കളായ് ഇലയുന്ന ഒലിവുമരം പോലേ….!
കൊണ്ടലാലുരുമ്മുന്നദേവദാരു പോലേ…!
ആഴിയിൽ ആനന്ദ നൃത്തമാടീടും –
സാഗര വീചികൾപോലേ…!
ഭാഗം: രണ്ടു്
എത്ര മഹത്വപൂർണ്ണം – ഇന്നും
നദികളിലൊഴുകിവരുന്നൊരു –
ഹിമപാതം പോലേ…!
കേകിക്കണ്ണുകളിൽ വിരിയും
നീലിമപ്പട്ടുപോലേ….
മാവിൻക്കൊമ്പിലിരിക്കും മൈനകൾ തൻ
പൊന്നനുരാഗലയം പോലേ…!
മാനത്ത് സന്ധ്യയിൽ ചേക്കേറാൻ –
പോകും കുഞ്ഞിക്കുരുവികൾപോലേ…!
മാരിതൻ സംഗീത ലയമാധുരി –
യൊഴുകിവരുംപോലേ…!
പ്രഭാതവേളയിലെ പുൽക്കൊടിതൻ –
തണ്ണീർമണി മുത്തുകൾപോലേ…!
രജനിതൻ വിണ്ണിൽ കുസുമങ്ങളായ് –
വിടരുമാ നയനമനോഹരമാ-
മൊരു,യമിട്ടു പോലേ…!
പനിമതിതൻ അനുരാഗപാലൊളി –
തൂകും തേൻപുഞ്ചിരി പോലേ ….!
ഭാഗം: മൂന്ന്
എത്ര മഹത്വപൂർണ്ണം -സമകാലീനതയിൽ:
അതി രാവിലെ ശിവകോവിലിൽ-
നിന്നുതിരും മധുര ഗീതം പോലേ …!
അഞ്ചു മണി നേരം കനകക്കുന്നിൻ –
ജനനിതൻ പള്ളിമണിനാദംപോലേ…!
കറുത്ത കർക്കിടകത്തിൽ അലറി –
ത്തിമിർക്കുമൊരു പേമാരി പോലേ …!
തേന്മാവിൻ കൊമ്പിലിരുന്നൂഞ്ഞാലാടും
ചേലൊത്തൊരു നീലപ്പൊന്മാൻപോലേ..!!
കായലിൻ ഓളങ്ങളെയരിഞ്ഞ് മുറിച്ച്
കുതിക്കും ചെറുതോണികൾ പേലേ..!!
നേരം വെളുപ്പതിൻ മുന്നേ യുയരും –
തെക്കേലേ മമ്മദിൻ വാങ്കുപോലേ..!!
അമ്മതൻ മാറിലെ മുലഞെട്ട് മന്ദം –
ഞെരടിക്കുട്ടിമാപ്പൈതലെപ്പോലേ …!

By ivayana

Leave a Reply

Your email address will not be published. Required fields are marked *