രചന : ടി.എം. നവാസ് വളാഞ്ചേരി ✍
നീതി വാഴുന്നൊരു ലോകത്തെ കണ്ടിടാൻ
ആകുമോ നമ്മൾക്ക് ഈ ജീവ കാലമിൽ
ധർമ്മങ്ങൾ വാഴേണ്ടിടങ്ങളിലൊക്കെയും
വാഴുന്നധർമ്മമനീതിയുമക്രമം
നീതി നടത്തേണ്ട കേന്ദ്രങ്ങളൊക്കെയും
കൊടികുത്തിവാണതധർമ്മങ്ങൾ മാത്രമാ
ഭീതിപ്പെടുത്തുന്നതിക്രമ ചെയ്തികൾ ‘
ചെയ്തു കുട്ടുന്നതോ പുണ്യ നടയതിൽ
കൂട്ടായി നിന്നു പുരോഹിത പ്പരിഷകൾ
കൂട്ടമായി കൊന്നുതള്ളിയവർ നാരിയെ
പെണ്ണെന്നാൽ സ്വാതന്ത്ര്യമില്ലെന്ന് ചൊല്ലുന്നോർ
സ്ത്രീയെ വെറും ഭോഗവസ്തുവായി കണ്ടവർ
നെഞ്ചു തകർന്നവൻ ചൊല്ലി പറഞപ്പോൾ
ഞെട്ടിത്തരിച്ചു പോയി മാനുഷരഖിലവും
ചാതുർ വർണ്യത്തിൻ മഹിമകൾ ചൊല്ലിടും
ദേവദാസിയായ് നടതള്ളും നാരിയെ
മനുവതിൻ വക്താക്കൾ വാഴുന്ന നാടിതിൽ
കാവലുണ്ടത്രെ കാപാലികർക്കൊക്കെയും
നീതിക്കൊരു വില പോലുമില്ലാത്തിടം
പരുന്തും പറക്കില്ല പണമതിൻ മീതെയായ്
