അറിവായെന്നുമീ
മധുപോലുള്ളിൽ
നിറഞ്ഞമലയാളം.
അമ്മയെന്നാദ്യമേ
നാവിലുരുവിട്ടു
അക്ഷരപുണ്യമാം
വശ്യമലയാളം.
മാതൃഭാഷയായി
ഹൃത്തിൽ നിറച്ചു
മാമലനാടിൻ
ജ്ഞാനസുന്ദരീ.
ശ്രേഷ്ഠമാണെന്നുമീ
മഹിമയുയർത്തും
നന്മമലയാളം
അന്നമലയാളം.
വെൺമയുതിരും
പൈതലിൻചിരി –
കണ്ടമ്മചൊല്ലുമാ
ഉണ്മയാംമലയാളം.
ഏതുദേശമാകിലും
ഏതുഭാഷയാകിലും
ഏതുമേവഴങ്ങിടും
ഏറ്റമുള്ളൊരെൻ ഭാഷയാൽ!
ആഴിയുമൂഴിയും
ഉള്ളൊരുകാലമീ
ഉയിരായ് നിറയും
ഉത്തമഭാഷയാമെൻമലയാളം!

ബി സുരേഷ്കുറിച്ചിമുട്ടം

By ivayana

Leave a Reply

Your email address will not be published. Required fields are marked *